തൃശ്ശൂർ : പെരിങ്ങോട്ടുകര കിടപ്പറമ്പിൽ മൂകാംബിക ക്ഷേത്രത്തിൽ മോഷണം. 8 പവന്റെ തിരുവാഭരണങ്ങൾ നഷ്ട്ടപ്പെട്ടു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് മോഷണ വിവരം അറിഞ്ഞത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
താന്ന്യം പഞ്ചായത്തിലെ ഗവ. ആശുപത്രിക്ക് സമീപത്തുള്ള കിടപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. 8 പവൻ തൂക്കം വരുന്ന 4 സ്വർണമാലകളാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിന്റെ നടവാതിൽ തുറന്നു കിടക്കുകയായിരുന്നു. സ്ട്രോങ്ങ് റൂമിലെ അലമാര കുത്തി തുറന്ന നിലയിലായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് മറ്റു ക്ഷേത്രം ഭാരവാഹികൾ എത്തി പരിശോധിച്ചപ്പോഴാണ് സ്വർണ്ണമാലകൾ നഷ്ടപെട്ട വിവരം അറിയുന്നത്. പ്രദേശത്ത് അടിക്കടി വർധിച്ചു വരുന്ന മോഷണ പരമ്പര പൊലീസിന് തലവേദനയാവുകയാണ്. അന്തിക്കാട് എസ്ഐ എ. ഹബീബുള്ളയുടെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments