ഞാവൽ വിത്ത് പൊടിച്ച് ദിവസവും കഴിച്ചു നോക്കൂ..; അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഞാവൽ വിത്ത് പൊടിച്ച് ദിവസവും കഴിച്ചു നോക്കൂ..; അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 10:51 pm IST
Facebook
Twitter
WhatsAppTelegram

പ്രമേഹത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഞാവൽ പഴം ഉത്തമമാണെന്ന് എല്ലാവർക്കും അറിയാം. പുരാതന ആയുർവേദത്തിൽ അവയ്‌ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. പണ്ടുമുതൽക്കെ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, ക്ഷീണം എന്നിവയ്‌ക്കുള്ള മരുന്നായി ഞാവൽ ഉപയോ​ഗിച്ചു വരുന്നു. ഞാവൽ പഴം എല്ലായ്പ്പോഴും ലഭ്യമാകണമെന്നില്ല. എന്നാൽ, അവയുടെ വിത്ത് ഉണക്കി പൊടിച്ച് വച്ച് നമുക്ക് കഴിക്കാവുന്നതാണ്. എന്താണ് ഞാവൽ വിത്തുപൊടി കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനം.

ഞാവൽ വിത്ത് പൊടിയിൽ ജാംബോളിൻ, ജാംബോസിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനെ തടയും. ഇത് സുഗമമായ മലവിസർജ്ജനത്തിന് മാത്രമല്ല, കരളിലെ വീക്കം കുറയ്‌ക്കാനും സഹായിക്കുന്നു. രക്തസമ്മർദ്ദമുള്ളവർക്കും ഞാവൽ വിത്ത് പൊടി അത്യുത്തമമാണ്. പൊടി വീട്ടിൽ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഞാവൽ വിത്തുകൾ 2-3 ദിവസം ഉണങ്ങാൻ വയ്‌ക്കുക. ഉണങ്ങുന്നതോടെ ഇവയുടെ തൊലി പൊളിഞ്ഞു വരും. ഇവ നീക്കം ചെയ്യുക. അതിനുശേഷം നന്നായി പൊടിക്കണം. ഒരു ഗ്ലാസ് വെള്ളത്തിൽ എല്ലാ ദിവസവും 1 സ്പൂൺ പൊടി ഇട്ട് കുടിക്കുക. കൊഴുപ്പ് കുറഞ്ഞ പാലിനൊപ്പം ചേർത്തും പൊടി കഴിക്കാം. മധുരവും പുളിയും സമ്മിശ്രം ചേർന്ന രുചിയാണ് ഇവയ്‌ക്ക്.

ഞാവൽ വിത്ത് പൊടിയുടെ അത്ഭുതകരമായ ഗുണങ്ങൾ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഗ്ലൈക്കോസൂറിയ കുറയ്‌ക്കുന്നതിനും ഞാവൽ വിത്തുകൾ വളരെ പ്രയോജനകരമാണ്. വിത്തുകളിൽ ജാംബോളിൻ, ജാംബോസിൻ എന്നിവ അടങ്ങിയിട്ടുണ്ട്.

വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു: സ്വാഭാവിക മൂത്രശങ്കയും വിയർപ്പും നിലനിർത്താൻ സഹായിക്കുന്ന വിഷാംശം ഇല്ലാതാക്കുന്ന ഔഷധമാണ് ഞാവൽ വിത്ത് പൊടി.

കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു: ഞാവൽ വിത്ത് പൊടി അതിന്റെ ആന്റിഓക്‌സിഡന്റ് ഗുണം കാരണം കരളിന് ഉത്തേജകമായി പ്രവർത്തിക്കുന്നു. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾക്കെതിരെ ആന്റിഓക്‌സിഡന്റുകൾ പോരാടുകയും കരൾ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇവ കരളിലെ വീക്കം കുറയ്‌ക്കാനും സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു: പ്രമേഹത്തിനു പുറമേ, ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഞാവലിന് കഴിയും. ഞാവൽ വിത്ത് പൊടിയിൽ എലാജിക് ആസിഡ് എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തിന്റെ ദ്രുതഗതിയിലുള്ള ഏറ്റക്കുറച്ചിലുകൾ പരിഹരിക്കും.

Tags: DiabetesHEALTH NEWSBlood Pressure
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies