25-ാം വയസ്സിൽ ബലിദാനിയായ ഭഗവാൻ ബിർസമുണ്ട; ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ അമ്പും വില്ലും കൊണ്ട് പോരാടിയ ധീര യോദ്ധാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

25-ാം വയസ്സിൽ ബലിദാനിയായ ഭഗവാൻ ബിർസമുണ്ട; ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ അമ്പും വില്ലും കൊണ്ട് പോരാടിയ ധീര യോദ്ധാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 12:56 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ഭഗവാൻ ബിർസ മുണ്ട ബലിദാനി ദിനം. ഝാർഖണ്ഡിലെ വനാന്തരങ്ങളിൽ സ്വ-സമുദായത്തിനും രാജ്യത്തിനും വേണ്ടി പടപൊരുതിയ ഗോത്ര നേതാവായിരുന്നു ബിർസ മുണ്ട. ‘രാജ്ഞിയുടെ രാജ്യം അവസാനിക്കട്ടെ, നമ്മുടെ രാജ്യം സ്ഥാപിക്കപ്പെടട്ടെ’ എന്ന് സധൈര്യം വിളിച്ച് പറഞ്ഞ ഈ ധീര യോദ്ധാവിനെ കുറിച്ച് ചരിത്ര താളുകളിൽ അത്രയധികം രേഖപ്പെടുത്തിയിട്ടില്ല.
എന്നാൽ ജനമനസ്സുകളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് വിപ്ലവവീര്യം.  ബ്രിട്ടീഷുകാർക്കെതിരെ നിർഭയനായി പോരാടി ജീവൻ ബലിയർപ്പിക്കുമ്പോൾ വെറും 25 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

ഇന്നത്തെ  റാഞ്ചിക്ക് സമീപം ഉലിഹത്തിൽ 1875 നവംബർ മാസം പതിനഞ്ചാം തീയതി വനവാസി ഗോത്ര സമൂഹമായ ‘മുണ്ട’ വിഭാഗത്തിലെ ഒരു കുടുംബത്തിലാണ് ബിർസ മുണ്ട ജനിക്കുന്നത്. 1882 ൽ ബ്രിട്ടീഷുകാർ പാസാക്കിയ വനനിയമമാണ് ഒരു സാധാരണകുടുംബത്തിൽ ജനിച്ച ബിർസ മുണ്ടയുടെ ജീവിതം മാറ്റിമറിച്ചത്. അന്ന് വരെ ആ ജനത പിൻതുടർന്നുപോന്ന ജീവിതരീതിയും സംസ്‌കാരത്തെയും വെല്ലുവിളിക്കുന്നതായിരുന്നു ആ നിയമം. 1894ൽ 19-കാരനായ ബിർസമുണ്ടയുടെ നേതൃത്വത്തിലാണ് ആ ജനത വനനിയമത്തിനെതിരെ ചെറുത്തുനിൽപ്പ് ആരംഭിച്ചത്.

ബ്രിട്ടീഷുകാരുടെ തോക്കും പീരങ്കിയും ഉൾപ്പെടെയുള്ള ആധുനിക ആയുധങ്ങൾക്കെതിരെ അമ്പും വില്ലും വാളുകളും കൊണ്ടായിരുന്നു ബിർസയുടെ യുദ്ധം. ഇന്നത്തെ ഝാർഖണ്ഡ്, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാകെ പരന്നു കിടക്കുന്ന വനങ്ങൾ കേന്ദ്രീകരിച്ച് ബിർസയുടെ നേതൃത്വത്തിലുള്ള സംഘം പോരാടി. കുറേയധികം നാൾ ഒളിവിലും ജയിലിലും അദ്ദേഹത്തിന് കഴിയേണ്ടിവന്നു.

1900 ഫെബ്രുവരി 3-നാണ് അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്യുന്നത്. ജൂൺ 9ന് 25ാം വയസിൽ റാഞ്ചി ജയിലിൽ വച്ച് കോളറ മൂലം മുണ്ടയുടെ മരണം സംഭവിച്ചു എന്നാണ് ബ്രിട്ടീഷ് ഭരണകൂടം പുറം ലോകത്തെ അറിയിച്ചത്. എന്നാൽ മുണ്ട യഥാർത്ഥത്തിൽ വധിക്കപ്പെടുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു, സാമ്രാജ്യത്വത്തിനും, ജന്മിത്വത്തിനും എതിരെ പോരാട്ടം നയിച്ച ബിർസമുണ്ടയുടെ ചിത്രമാണത്.

Tags: birsa munda
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies