യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങൾ കാണാനും ഇഷ്ടപ്പെടുന്നയാളാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. രാജ്യത്തെ മനോഹരമായ നിർമ്മിതികളുടെയും റോഡുകളുടെയും പാതകളുടെയും ചിത്രങ്ങൾ അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച പത്ത് ഗ്രാമങ്ങളുടെ മനോഹര ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
കളേഴ്സ് ഓഫ് ഭാരത് എന്ന പേരിൽ ഒരു ട്വിറ്റർ പേജിലെ ചിത്രങ്ങളാണ് ഷെയർ ചെയ്തത്. ഹിമാചൽ പ്രദേശിലെ കൽപ മുതൽ രാജസ്ഥാനിലെ കിംസാഗർ വരെയുള്ള ഗ്രാമങ്ങളുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടും. ചിത്രങ്ങൾക്ക് 483 കെ-ലധികം കാഴ്ചകളും മില്യണിലധികം പ്രതികരണങ്ങളും നേടിയിട്ടുണ്ട്.
ഇന്ത്യൻ ഗ്രാമങ്ങളുടെ സൗന്ദര്യത്തിൽ ആശ്ചര്യപ്പെടുകയാണ് കാഴ്ചക്കാർ. ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെടാത്ത രത്നങ്ങളാണ് ഇവയെന്നും ഇത് നമ്മുടെ രാജ്യത്തെ വൈവിധ്യത്തിന്റെ തികഞ്ഞ പ്രതീകമാണെന്ന് അഭിപ്രയമാണ് ചിലർ കുറിച്ചിരിക്കുന്നത്. മറ്റുചിലർ സ്ഥലങ്ങൾ സന്ദർശിക്കാനും സൗന്ദര്യം ആസ്വദിക്കാനും ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. യാത്രകൾ നടത്താൻ സാധിക്കാത്തതിന്റെ വിഷമം പങ്കുവെക്കുന്നവരും കൂട്ടത്തിലുണ്ട്.
Comments