കോൺഗ്രസിനെ കരകയറ്റാൻ പ്രിയങ്കയോ; പുനസംഘടനയിൽ പുതിയ ചുമതലയിൽ എത്തുമോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിനെ കരകയറ്റാൻ പ്രിയങ്കയോ; പുനസംഘടനയിൽ പുതിയ ചുമതലയിൽ എത്തുമോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 10:12 pm IST
FacebookTwitterWhatsAppTelegram

വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പകളോടും ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസിൽ പുനസംഘടനയ്‌ക്ക് സാധ്യതയുള്ളതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതല വഹിക്കുന്ന പ്രിയങ്ക ഉന്നത സ്ഥാനത്തേയ്‌ക്ക് വരുമെന്നാണ് കരുതുന്നത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിനെയും രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെയും മുന്നിൽ കണ്ടുകൊണ്ടുള്ള പുനസംഘടനയുടെ ഭാഗമായാണ് ഇതെന്നും വിശ്വസിക്കുന്നു. എന്നാൽ പ്രിയങ്കയുടെ സ്ഥാനലബ്ധി കോൺഗ്രസിന് എത്രകണ്ട് ഗുണകരമാകുമെന്ന് സംശയമാണ്. തിരഞ്ഞെടുപ്പ് വേദികളിൽ എത്താറുണ്ടെങ്കിലും പ്രിയങ്കയെ സജീവമായി കാണാറില്ല എന്നതാണ് കാരണം. രാഷ്‌ട്രീയ ഇടങ്ങളിൽ പലപ്പോഴും പ്രിയങ്കയുടെ പേരിന് ശക്തി കുറവാണ്.

ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നെങ്കിലും പ്രിയങ്കയ്‌ക്ക് ചുമതയിൽ കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. കോൺഗ്രസും പ്രിയങ്കയും ഉത്തർപ്രദേശിൽ അപ്രസക്തമായി പോയി എന്ന വിലയിരുത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും പ്രിയങ്കയെ ചുമതല നൽകി ഉയർത്തിക്കൊണ്ടു വരാനാണ് തീരുമാനം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും മത്സരിക്കാൻ സാധ്യതയുള്ളതിനാൽ ഉറപ്പുള്ള മണ്ഡലങ്ങളാകും പ്രിയങ്കയ്‌ക്ക് വേണ്ടി കോൺഗ്രസ് മാറ്റി വെയ്‌ക്കുക.

പുതിയ ചുമതലയിൽ എത്തുന്ന പ്രിയങ്ക അഭിമുഖികരിക്കേണ്ടി വരുന്നത് വലിയ വെള്ളുവിളികളെയാണ്. കോൺഗ്രസ് ഭരണമുള്ള രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉൾപാർട്ടിപോരാണ് അതിൽ ഏറ്റവും വലുത്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പദവി ഉയർത്തി നൽകി പ്രിയങ്കയെ പാർട്ടിമുഖമായി കാണിച്ചാൽ തന്നെ കോൺഗ്രസിനെ കരകയറ്റുക എന്നത് അത്ര വേഗം സാധിക്കുന്ന ഒന്നായിരിക്കില്ല. 2023ൽ രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രിയങ്കയുടെ വരവ് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്.

ചുമതലയുണ്ടെങ്കിലും പ്രവർത്തനങ്ങളിൽ സജീവമല്ലെന്നുള്ളത് പ്രിയങ്കയ്‌ക്ക് ദോഷം ചെയ്യും. ഒപ്പം ഭർത്താവ് റോബർട്ട് വദ്രയുടെ പേരിലുള്ള കേസുകളും പ്രിയങ്കയുടെ പ്രതിഛായക്ക് മങ്ങൽ ഏൽപ്പിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും പ്രിയങ്കയുടെ വരവ് കോൺഗ്രസിനെ വീഴ്ചകളിൽ നിന്നും കരകയറ്റുമെന്നാണ് നേതൃത്വത്തിന്റെ ധാരണ. എന്നാൽ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് മാത്രമേ പ്രിയങ്കയ്‌ക്ക് കോൺഗ്രസിന് ഉയർത്തികൊണ്ടുവരാൻ സാധിക്കു എന്നതാണ് ശ്രദ്ധേയം.

Tags: Congresspriyanka vadra
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies