രജനികാന്തും അമിതാഭ് ബച്ചനും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്നോ...
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രജനികാന്തും അമിതാഭ് ബച്ചനും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്നോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 11:13 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്ന വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയെ. ഇതോടെ ഇരുവരുടെയും ആരാധകർ ആവേശത്തിലാണ്. ജയ് ഭീമിന്റെ സംവിധായകൻ ടി.ജെ ജ്ഞാനവേലിന്റെ വരാനിരിക്കുന്ന ചിത്രമായ ‘തലൈവർ 170’-ൽ രജനിയ്‌ക്കൊപ്പം അമിതാഭ് ബച്ചനും വേഷമിടുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. നിലവിൽ രജനി ‘ജയിലർ’, ‘ലാൽ സലാം’ എന്നീ ചിത്രങ്ങളുടെ സെറ്റിലാണ് എന്നാൽ ഇതിന് മുമ്പ് തന്നെ ‘തലൈവർ 170’ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വാർത്തയോടെ ചിത്രം ശ്രദ്ധേയമായിക്കഴിഞ്ഞു.

1991ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിൽ സൂപ്പർതാരങ്ങളായ രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിരുന്നു. രജനികാന്ത് നായകനായെത്തിയ ‘ബാഷ’ എന്ന ചിത്രവുമായി സാമ്യമുള്ള ബോളിവുഡ് ചിത്രമായിരുന്നു ‘ഹം’. ഇരു ചിത്രങ്ങളും പ്രമേയമാക്കിയിരിക്കുന്നത് അധോലോകങ്ങളുടെ കഥയാണ്. 32 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ജനങ്ങളും ആരാധകരും. എന്നാൽ ഇതുവരെ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘തലൈവർ 170’-ൽ എൻകൗണ്ടർ ശിക്ഷയ്‌ക്കെതിരെ പോരാടുന്ന വിരമിച്ച പോലീസുകാരനായാണ് രജനി വേഷമിടുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. അന്ധകാനൂൻ, ഹം, ഗ്രേറ്റ്ഫാദർ എന്നീ മൂന്നു ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് എത്തിയിട്ടുള്ളത്.

Tags: Amitabh Bachanrajanikanth
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies