ഉയർന്ന കലോറിയുള്ള ആഹാരങ്ങൾക്ക് നിരോധനം?! കാരണമിത്...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉയർന്ന കലോറിയുള്ള ആഹാരങ്ങൾക്ക് നിരോധനം?! കാരണമിത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 02:17 pm IST
FacebookTwitterWhatsAppTelegram

അമർനാഥ് തീർത്ഥാടകരുടെ ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തി അധികൃതർ. ഉയർന്ന കലോറിയുള്ള ആഹാരങ്ങൾ തീർത്ഥാടനത്തിന് പോകുമ്പോൾ കഴിക്കരുതെന്നും കയ്യിൽ കരുതരുതെന്നുമാണ് നിർദ്ദേശം. വറുത്തതും മധുരമുള്ളമുതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും  അധികൃതർ അറിയിച്ചു. ഫാസ്റ്റ് ഫുഡും ജിലേബി, ഗുലാബ് ജാമുൻ, രസഗുല്ല തുടങ്ങിയ ജനപ്രിയ മധുരപലഹാരങ്ങളും തീർത്ഥാടകർക്ക് നൽകില്ല. ചോല-ഭാതുര, പൂരി, പിസ്സ, ബർഗർ, ദോശ, ചൗമീൻ എന്നിവയും നിരോധിക്കും.

14 കിലോമീറ്റർ ദൈർഘ്യമുള്ള പർവത യാത്രയ്‌ക്കൊപ്പമുള്ള യാത്രയിൽ ലംഗാർ, ഭക്ഷണശാലകൾ, തീർഥാടകർക്കും മറ്റ് സേവന ദാതാക്കൾക്കും ഭക്ഷണം വിളമ്പുകയും വിൽക്കുകയും ചെയ്യുന്ന കടകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. അധികൃതർ നിർദ്ദേശിക്കും പ്രകാരമുള്ള ആരോഗ്യ മെനു കച്ചവടക്കാർ പാലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. 62 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ജൂലൈ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31-നാണ് സമാപിക്കുക.

തീർത്ഥാടകർക്ക് കഴിക്കാവുന്നവ:-

പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ മെനുവിന് അധികാരികൾ അംഗീകാരം നൽകിയിട്ടുണ്ട്. തീർത്ഥാടകർക്ക് ഊർജ്ജം പകരാൻ ഇത്തരം ആഹാരങ്ങൾക്ക് കഴിയുമെന്നതിനാലാണ് തീരുമാനം. തളർച്ച അനുഭവപ്പെടാതെ ആരോഗ്യത്തോടെ ഇരിക്കാൻ താഴെ പറയുന്ന ഭക്ഷണങ്ങൾ സഹായിക്കുന്നു. ചോറ്, ചേന വറുത്ത് തയ്യാറാക്കുന്ന വിഭവങ്ങൾ, ഊത്തപ്പം, ഇഡ്ഡലി, ദാൽ-റൊട്ടി, ചോക്ലേറ്റ് എന്നിവ ഉൾപ്പെടുന്നു.  ഓട്സ്, ഡ്രൈ ഫ്രൂട്ട്സ്, തേൻ, പുഴുങ്ങിയ പലഹാരങ്ങൾ എന്നിവയും തീർത്ഥാടന വേളയിൽ കഴിക്കാം. ഉയർന്ന പ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ ചില ഭക്ഷണങ്ങൾ അനുയോജ്യമല്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് മെനുവിൽ മാറ്റം വരുത്തിയതെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഉയരത്തിൽ വിറ്റാമിനുകളും ധാതുക്കളുമാണ് ആവശ്യം. പഴങ്ങളും പച്ചക്കറികളും ലഭ്യമല്ലാത്തപ്പോൾ മാത്രം ഹൈപ്പോക്‌സിയ തടയാൻ ഇരുമ്പ്, വിറ്റാമിൻ ഡി എന്നിവയുടെ സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്.

ഉയർന്ന പ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിർജ്ജലീകരണം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് വഴി ക്ഷീണം, ശ്വാസതടസം എന്നിവയ്‌ക്ക് കാരണമാകും. അതിനാൽ ഓരോ മൂന്ന് മണിക്കൂറിലും കുറഞ്ഞത് ഒരു ലിറ്റർ വെള്ളം കുടിക്കേണ്ടതാണ്. യാത്രയിൽ ഊർജ്ജത്തോടെ ഇരിക്കാനായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കഴിക്കണം. ഇതുവഴി പേശികളെ സജീവമാക്കാൻ കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഇത് സഹായിക്കും.

ഇക്കാര്യങ്ങൾ പാലിക്കുക:-

മദ്യം ഒഴിവാക്കക്കേണ്ടതാണ്. അമിതമായ കഫീൻ ഉപഭോഗവും ഒഴിവാക്കുക. എന്നാൽ ഭക്ഷണം ഒഴിവാക്കരുത്. കൃത്യമായ ഇടവേളകളിൽ പോഷക സമൃദ്ധമായ ആഹാരം കഴിക്കണം. എനർജി ബാറുകളും സ്പോർട്സ് പാനീയങ്ങളും യാത്രയിൽ കരുതേണ്ടതാണ്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ യാത്രയിൽ കരുതരുത്. മൂത്രശങ്ക ഭയന്ന് വെള്ളം കുടിക്കുന്നത് നിയന്ത്രിക്കരുത്.

 

Tags:
ShareTweetSendShare

More News from this section

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies