ലക്നൗ: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ശ്രീ ചണ്ഡി മന്ദിറിൽ കയറി നിസ്കരിച്ച മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹർ സരായ് ബസറത്ത് സ്വദേശിയായ അൻവർ അലിയാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 4.42 നാണ് ക്ഷേത്രത്തിൽ പായ വിരിച്ച് യുവാവ് നമസ്കരിച്ചത്. 44 കാരനായ പ്രതി അൻവർ അലി ക്ഷേത്രപരിസരത്ത് ‘ഗസ്വ-ഇ-ഹിന്ദ്'( ഇന്ത്യക്ക് വേണ്ടിയുളള പ്രവാചക യുദ്ധം) മുദ്രാവാക്യം വിളിച്ചതായും ആരോപണം ഉയർന്നിരുന്നു. യുവാവിനെ ഉടനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഭക്തരും ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
അൻവർ അലിക്കെതിരെ സെക്ഷൻ 295 ( മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ അശുദ്ധമാക്കുക), സെക്ഷൻ 298 (വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശം) തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Comments