യുജിസി നിർദ്ദേശങ്ങൾ പാലിക്കാതെ കാലടി സർവകലാശാല; പ്രവേശന നടപടികളിലെ ക്രമക്കേടുകൾക്ക് പിന്നിലും സർവകലാശാലയെന്ന് ആക്ഷേപം
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുജിസി നിർദ്ദേശങ്ങൾ പാലിക്കാതെ കാലടി സർവകലാശാല; പ്രവേശന നടപടികളിലെ ക്രമക്കേടുകൾക്ക് പിന്നിലും സർവകലാശാലയെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 12:02 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: യുജിസി നിർദ്ദേശങ്ങൾ പാലിക്കാതെ ക്രമിക്കേടിന് വഴി തെളിച്ച് കാലടി സർവകലാശാല. യുജിസി നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടുള്ള പ്രവേശന നടപടികളാണ് കാലടി സർവകലാശാലയിൽ നടന്നത്. ഇതുവഴി പിഎച്ച്ഡി പ്രവേശനത്തിലും വലിയ ക്രമക്കേടിനായിരുന്നു വഴിവെച്ചത്. പ്രവേശനപരീക്ഷയ്‌ക്ക് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയിറ്റേജ് എന്നതാണ് യുജിസിയുടെ മാനദണ്ഡം. എന്നാൽ യുജിസി നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കഴിഞ്ഞ വർഷം തീരുമാനമെടുത്ത കാലടി സർവകലാശാല ദിവസങ്ങൾക്കകം ഇത് അട്ടിമറിക്കുകയായിരുന്നു.

നിരവധി പരാതികൾ ഉയർന്നതോടെ ഈ നിർദ്ദേശം നടപ്പിലാക്കാൻ കാലടി സർവകലാശാല തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 25-ന് വകുപ്പ് മേധാവികൾക്കും ഇതുസംബന്ധിച്ച് നിർദ്ദേശം കൈമാറിയിരുന്നു. പിന്നാലെ നാല് ദിവസങ്ങൾക്ക് ശേഷം തീരുമാനം റദ്ദാക്കുകയായിരുന്നു. യുജിസി നിർദ്ദേശങ്ങൾ കണക്കിലെടുക്കേണ്ടതില്ലെന്നും നിലവിലെ രീതിയിൽ പ്രവേശം നടത്തിയാൽ മതിയെന്നുമുള്ള നിലപാടിലായിരുന്നു സർവകലാശാല.

പ്രവേശന പരീക്ഷ നടത്താറുണ്ടെങ്കിലും ഇതിന്റെ മാർക്ക് പ്രവേശനത്തിന് മാനദണ്ഡമാക്കാറില്ല. അഭിമുഖം നടത്തിയതിന് ശേഷം സെലക്ഷൻ കമ്മിറ്റി നൽകുന്ന പട്ടിക അതേപടി അംഗീകരിക്കുകയാണ് കാലടി സർവകലാശാലയുടെ പതിവ്. ഈ രീതികളാണ് ക്രമക്കേടുകൾക്ക് തുടക്കമാകുന്നത്. യുജിസി റഗുലേഷൻ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഈ വർഷം വന്നിരുന്നു. എന്നാൽ അതിനെതിരെ കാലടി സർവകലാശാല അപ്പീൽ സമർപ്പിക്കുകയായിരുന്നു. സെലക്ഷൻ കമ്മറ്റി വിചാരിച്ചാൽ യോഗ്യതയില്ലാത്ത ആരെയും തിരുകി കയറ്റാൻ സാധിക്കുമെന്ന് തെളിയിക്കുന്നതാണ് കെ വിദ്യയുടേത് ഉൾപ്പെടെ കാലടി സർവകലാശാല നടത്തിയ പ്രവേശനങ്ങൾ.

Tags: kozhikodekeralaKaladi University
ShareTweetSendShare

More News from this section

പ്രവാസിയെ ലക്ഷ്യമിട്ടെത്തിയ വന്‍ കവര്‍ച്ചാസംഘം കരിപ്പൂരില്‍ പിടിയില്‍; എയര്‍പോര്‍ട്ടിലിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നും പരാതി

സെൻസസ് 2027: ‘സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ; വിവരങ്ങൾ പൊതുജനങ്ങൾക്ക് സ്വയം രേഖപ്പെടുത്താം

വള്ളക്കാരുടെ ജീവൻ കാക്കേണ്ടവർ ‘വെള്ള’ത്തിൽ; ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലൈഫ് ഗാർഡുമാർ; അബോധാവസ്ഥയിൽ ഓഫീസിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇടുക്കിയില്‍ വീണ്ടും കാട്ടാനയാക്രമണം: മകളെ സ്‌കൂളിലയക്കാന്‍ പോയ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

എന്ത് മനോഹര വാഗ്ദാനങ്ങൾ ?? ഒടുവിൽ വെറും ഓർഡിനറിയിൽ മാത്രം!!! കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ യാത്ര; യൂടേൺ അടിച്ച് യുഡിഎഫ് സർക്കാർ

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി; എറണാകുളത്ത് ഒരാൾ മരിച്ചു

Latest News

ഫാൽത്തയിൽ നിന്നും മുങ്ങി നേപ്പാൾ അതിർത്തിയിൽ ഒളിവ് ജീവിതം; അഭിഷേക് ബാനർജിയുടെ കൂട്ടാളി ജഹാംഗീർ ഖാൻ അറസ്റ്റിൽ

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

നീറ്റ് പരീക്ഷയില്‍ വിട്ടുവീഴ്ചയില്ല; ചോദ്യപേപ്പര്‍ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണ നിരീക്ഷണത്തില്‍, ജൂണ്‍ 21 വരെ വിദഗ്ധര്‍ ലോക്ക്ഡൗണില്‍; മൊബൈലും ഇന്റര്‍നെറ്റും ഇല്ല

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും; ജംഷഡ്പൂരിലെ ലാബില്‍ നിന്നും ലഭ്യമായ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് സമര്‍പ്പിക്കും

പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം; സിസിടിവിക്ക് മുന്നിൽ വിജയാഹ്ളാദം; 23 കാരൻ രണ്ട് പോക്സോ കേസുകളിൽ പ്രതി

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies