എറാണാകുളം: പ്രധാനമന്ത്രി സുരക്ഷ സ്കീം ചോർച്ച റിപ്പോർട്ട്, ജനം ടിവിയുടെ ഹർജി തീർപ്പാക്കി. ജനം ടിവി ജീവനക്കാരുടെ വിവരങ്ങൾ തേടി അയച്ച നോട്ടീസിന്മേൽ തുടർ നടപടി ആവശ്യമില്ലെന്ന് സർക്കാർ. പ്രധാനമന്ത്രിയുടെ സുരക്ഷ സ്കീം ചോർന്ന സംഭവത്തിൽ സർക്കാർ ജനം ടിവി ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജനം ടിവി ഇതിനെ എതിർത്തിരുന്നു. വാർത്തയുടെ ഉറവിടം അറിയിക്കേണ്ട നിയമപരമായ ബാദ്ധ്യതയില്ലെന്നായിരുന്നു ജനം ടിവിയുടെ നിലപാട്.
ഹൈക്കോടതിയിലാണ് സർക്കാർ നിലപാടറിയിച്ചത്. വിവരങ്ങൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ നോട്ടീസിനെതിരായ ജനം ടിവിയുടെ ഹർജിയും കോടതി തീർപ്പാക്കി. വീണ്ടും പരാതി ഉയർന്നാൽ കോടതിയെ സമീപിക്കാമെന്നും സിംഗിൾ ബഞ്ച് ഉത്തരവ്.
Comments