വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം. ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം ഒക്ടോബറിൽ അവസാനിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

380 അടി നീളവും 250 അടി വീതിയുമുള്ള രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ക്ഷേത്രത്തിന്റെ അടിത്തറ പാകിയ ശേഷം മൂന്ന് നിലകളുള്ള ക്ഷേത്രത്തിൽ ബൻസി പഹാർപൂർ രാജസ്ഥാൻ കല്ല് പാകുന്നത് പുരോഗമിക്കുകയാണ്.

തേക്കിൻ തടിയിൽ നിർമ്മിച്ച 46 വാതിലുകളാണ് ക്ഷേത്രത്തിനുള്ളത്. കാലാവസ്ഥ വെല്ലുവിളികളെ പ്രതിരോധിക്കാനായി പ്രത്യേക തയ്യാറാക്കിയ 392 തൂണുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠ 2024 ജനുവരി 22-ന് നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ഒരാഴ്ചയോളം നീണ്ട് നിൽക്കുന്ന പ്രാണ പ്രതിഷ്ട ചടങ്ങിൽ പങ്കുച്ചേരുന്നതിനായാണ് ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്.















