രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിമ്മിൽ തിരിച്ചെത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച് നടി കങ്കണ റണാവത്ത്. താരം പങ്കുവെച്ച വർക്കൗട്ട് വീഡിയോയുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇന്ദിരാഗാന്ധിയുടെ കഥ പറയുന്ന എമർജൻസി എന്ന സിനിമയുടെ തിരക്കുകളിലായിരുന്നു താരം ഇത്രയും കാലം.
കഴിഞ്ഞ കുറച്ച് കാലമായി തന്റെ ശരീരത്തിലെ ഓരോ കോശത്തിലും മിസ്സിസ് ഗാന്ധി ആയിരുന്നു. ഇനി അടുത്ത റോളിലേക്ക് കടക്കാനുള്ള സമയമാണ്. അടുത്ത ആക്ഷൻ പാക്ക്ഡ് കോമഡിക്കുവേണ്ടി എന്റെ ഫിറ്റ്നസ് ദിനചര്യയിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. എന്ന അടികുറിപ്പോടു കൂടിയാണ് കങ്കണ ചിത്രം പങ്കുവെച്ചത്.
കങ്കണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എമർജൻസി. സിനിമ നിർമിക്കുനനതും ഇന്ദിരയുടെ വേഷത്തിലെത്തുന്നതും താരം തന്നെയാണ്. അടുത്തതായി ആക്ഷൻ സിനിമയാണെന്ന സൂചന കൂടി താരം നൽകുന്നുണ്ട്.
Comments