ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്ന്; ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നു: മോഹൻലാൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്ന്; ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നു: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 03:09 pm IST
Facebook
Twitter
WhatsAppTelegram

മലൈക്കോട്ടെ വാലിബന്റെ പാക്കപ്പ് ആഘോഷമാക്കി താരങ്ങളും അണിയറപ്രവർത്തകരും. പാക്കപ്പിന് പിന്നാലെ മോഹൻലാൽ ചിത്രത്തെകുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നതെന്നും വളരെ വ്യത്യസ്തമായ സിനിമയാകും വാലിബനെന്നുമായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. തന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നേ ഉള്ളൂ. നമ്മള്‍ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ നാം അതെല്ലാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ സിനിമയാവും. എന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിന് നന്ദി.’ മോഹന്‍ലാല്‍ പറഞ്ഞു.

തുടർന്ന് വീഡിയോയിൽ ലിജോജോസ് പെല്ലിശ്ശേരിയും സംസാരിക്കുന്നുണ്ട്. ഈ ചിത്രം എല്ലാവർക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയായി മാറട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചിത്രീകരണം പൂര്‍ത്തിയാക്കിയ വേളയില്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നന്ദിയും അറിയിച്ചു.

‘കുറച്ച് അധികം കാലത്തെ സമയത്തിനുള്ളിൽ അൻപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും അതിൽ സന്തുഷ്ടരാണ്. ഈ ചിത്രം എല്ലാവർക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയായി മാറട്ടെ, പ്രേക്ഷകരെല്ലാവരും ഇഷ്ടപ്പെടട്ടെ എന്നാഗ്രഹിച്ചുകൊണ്ട് പാക്കപ്പ്.’–ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

ചെന്നൈയിലായിരുന്നു സിനിമയുടെ അവസാനഘട്ട ചിത്രീകരണം. ജസ്ഥാനിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. 77 ദിവസം നീണ്ട ചിത്രീകരണമായിരുന്നു രാജസ്ഥാനിൽ. അവിടെ വച്ച് ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ടാം ഷെഡ്യൂള്‍ ചെന്നൈയിലായിരുന്നു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസ് ആയിരുന്നു ലൊക്കേഷൻ. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്‌ഷന്‍ ജോലികളുണ്ടാകും. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.

ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മറ്റു താരങ്ങളുടെ പേരുവിവരങ്ങൾ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.

Tags: mohanlalMalaikottai Valiban
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies