കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. ബുധനാഴ്ച വൈകിട്ടോടെയാണ് വിമാനത്താവളത്തിനുള്ളിൽ തീപിടിത്തമുണ്ടായത്. മൂന്ന് അഗ്നിശമനസേനാ യൂണിറ്റുകൾ എയർപോർട്ടിലേക്ക് ഇരച്ചെത്തി തീയണച്ചു. രാത്രി 9.10 ഓടെ ഡിപ്പാർച്ചർ ലോഞ്ചിലെ ഡി പോർട്ടലിൽ വച്ചായിരുന്നു അഗ്നിബാധയുണ്ടായത്.
ബോർഡിംഗ് പാസുകൾ ലഭിക്കുന്നതിന് വേണ്ടി യാത്രക്കാർ കാത്തുനിൽക്കുന്ന സ്ഥലമാണിത്. ഇവിടെ സുരക്ഷാ പരിശോധന നടത്തുന്ന യൂണിറ്റിന്റെ ഭാഗമാണ് തീപിടിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തീപിടിത്തത്തിന്റെ കാരണവും അജ്ഞാതമാണ്.
Comments