ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച ഖലിസ്ഥാൻ ഭീകര നേതാവ് അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അർബുദബാധിതനാണെന്ന് വിവരം ഉണ്ടെങ്കിലും മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. പ്രമുഖ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെ അടുത്തയാളാണ് രഞ്ജോധ് സിംഗ് എന്നും അറിയപ്പെട്ട അവതാർ സിംഗ്.
കഴിഞ്ഞ മാർച്ച് 19-ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അവതാർ ഖണ്ഡ. ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെതിരായ നടപടികളിൽ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ വാദികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചത്. ഹൈക്കമീഷന് മുന്നിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ ദേശീയ പതാക നശിപ്പിക്കാൻ ശ്രമിക്കുകയും ഖലിസ്ഥാൻവാദികളുടെ പതാക സ്ഥാപിക്കാനും ശ്രമിക്കുകയായിരുന്നു.
സിഖ് യുവാക്കൾക്കിടയിൽ തീവ്രവാദ ആശയം പ്രചരിപ്പിച്ചിരുന്ന അവതാർ ഖണ്ഡ, ലണ്ടനിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് പ്രവർത്തകനായിരുന്നു ഇയാളുടെ പിതാവ്. 1991-ൽ ഇന്ത്യൻ സുരക്ഷാ സേന അവതാറിന്റെ പിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നുയ
Comments