രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇനി 'യോഗ പരിശീലകർ'; പുതിയ തസ്തിക സൃഷ്ടിക്കും; തൊഴിൽ രംഗത്ത് വൻ കുതിപ്പിനൊരുങ്ങി കേന്ദ്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇനി ‘യോഗ പരിശീലകർ’; പുതിയ തസ്തിക സൃഷ്ടിക്കും; തൊഴിൽ രംഗത്ത് വൻ കുതിപ്പിനൊരുങ്ങി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 02:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗ പരിശീലകരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആയുഷ്-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടേതാണ് സംയുക്ത നടപടി. ഇതുവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. കായികപരിശീലനം നൽകുന്ന മാതൃകയിൽ യോഗാഭ്യാസത്തിലും പരിശീലനം നൽകാൻ ‘യോഗ പരിശീലകർ’ എന്ന തസ്തിക സൃഷ്ടിക്കും.

ഡൽഹി, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രത്യേക യോഗപരിശീലകരും പ്രതിദിന ക്ലാസും ഇപ്പോഴുണ്ട്. സംസ്ഥാന സർക്കാരുകളാണിത് നടത്തുന്നത്. ഈ മാതൃകയാണ് രാജ്യത്താകെ നടപ്പാക്കുകയെന്നും ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി.

ഉന്നതവിദ്യാഭ്യാസരംഗത്തെ ആർട്‌സ്, മെഡിക്കൽ, എൻജിനിയറിങ് പാഠ്യപദ്ധതികളുടെ ഭാഗമാണിപ്പോൾ യോഗ. ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള നാലുവർഷ ബിരുദ കോഴ്‌സുകളിൽ യോഗപഠനത്തിന് പ്രത്യേക ക്രെഡിറ്റും യുജിസി നൽകുന്നുണ്ട്. എൻസിഇആർടി പാഠ്യപദ്ധതിയിൽ നേരത്തേതന്നെ യോഗ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രായോഗികതലത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യമെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കി.

യോഗാസനത്തെ നേരത്തേ കായികമന്ത്രാലയം മത്സര കായിക ഇനമാക്കി മാറ്റിയിരുന്നു. ഇത് വിപുലീകരിക്കുന്നതിനുള്ള നടപടികൾ കായികമന്ത്രാലയവുമായി ചേർന്ന് ആയുഷ് മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സ്‌കൂൾ, സർവകലാശാല, സംസ്ഥാന, ദേശീയ കായികമത്സരങ്ങളിൽ യോഗാസനം ഉൾപ്പെടുത്തും.

ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാതൃകയിൽ യോഗ സ്‌പോർട്സ് ലീഗുകളും ഒരുക്കും. ആഗോളതലത്തിൽ യോഗാസനം മത്സരയിനമാക്കി ഒളിമ്പിക്‌സിന്റെ ഭാഗമാക്കുക എന്നതാണ് സർക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. യോഗയെ ഒരു മത്സര കായിക വിനോദമായി വികസിപ്പിക്കുന്നതിന് കായികമന്ത്രാലയത്തിന് കീഴിൽ യോഗാസന സ്‌പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻ.വൈ.എസ്.എഫ്.ഐ.) സ്ഥാപിച്ചിട്ടുണ്ട്.

Tags: schoolyogaVACCANCYYoga2023
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies