രാജപുത്രോത്ഭവം - ഹാലാസ്യ മാഹാത്മ്യം-11
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

രാജപുത്രോത്ഭവം – ഹാലാസ്യ മാഹാത്മ്യം-11

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 06:42 pm IST
FacebookTwitterWhatsAppTelegram

പാണ്ഡ്യരാജാവായ സുന്ദരേശന് പുത്രനുണ്ടായതിന്റെ സന്തോഷമാണ് പതിനൊന്നാമത്തെ ലീലയില്‍ വര്‍ണ്ണിക്കുന്നത്. തിങ്കളാഴ്ചയും തിരുവാതിരനക്ഷത്രവും ഉള്ള ശുഭദിനത്തില്‍ തടാതകാദേവി ഒരു ശിശുവിന് ജന്മം നല്‍കി. ശിശുവിന്റെ ജനനത്തില്‍ പാണ്ഡ്യരാജ്യ നിവാസികളും ദേവലോക നിവാസികളും സന്തോഷഭരിതരായി. പലകാരണങ്ങളാല്‍ തടവറയില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ പാണ്ഡ്യഭൂപതി മോചിപ്പിച്ചു. അന്ധരും അംഗഹീനരും രോഗികളും ശിവാജ്ഞയാല്‍ സ്വസ്ഥരായി ഭവിച്ചു. പുത്രന്റെ ജനനത്തില്‍ സന്തുഷ്ടനായ സോമേശ്വരന്‍ അനേകം ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. പന്ത്രണ്ടാം ദിനത്തില്‍ നാമകരണ ചടങ്ങ് നടന്നു. ‘ഉഗ്രന്‍’ എന്ന നാമമാണ് പാണ്ഡ്യരാജാവ് പുത്രന് നല്‍കിയത്. ശിശുവിനെ ദര്‍ശിക്കുവാനും നാമകരണചടങ്ങില്‍ പങ്കെടുക്കുവാനും ദേവന്‍മാരും ഋഷിമാരും സന്നിഹിതരായി. സൃഷ്ടികര്‍ത്താവായ ബ്രഹ്‌മദേവന്‍ ദൃഷ്ടിദോഷങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള രക്ഷ ശിശുവിന് നല്‍കി. മഹാദേവ പുത്രനായ സുബ്രഹ്‌മണ്യന്‍ തന്നെയാണ് സുന്ദരേശ പുത്രനായ ഉഗ്രന്‍ എന്ന് പലര്‍ക്കും തോന്നി.

സര്‍വ്വജ്ഞനായ പാണ്ഡ്യരാജാവ് പുത്രനെ യഥാവിധി വിദ്യാഭ്യാസം ചെയ്യിപ്പിച്ചു. ശാസ്ത്രങ്ങളും അസ്ത്രങ്ങളും അഭ്യസിപ്പിച്ചു. അറുപത്തിനാല് കലകളിലും പുത്രന് പ്രാവീണ്യം നല്‍കി. എട്ടുവയസ്സായപ്പോള്‍ തന്നെ സകല കലകളിലും ശാസ്ത്രാസ്ത്രങ്ങളിലും ഉഗ്രന്‍ പാണ്ഡിത്യം നേടി. നല്ല ശീലങ്ങളും പുത്രനില്‍ വളര്‍ത്തിയെടുത്തു. തല്‍ഫലമായി നീതി, വിനയം തുടങ്ങിയ സദ്ഗുണങ്ങളാല്‍ ഉഗ്രകുമാരന്‍ സര്‍വ്വരേയും ആകര്‍ഷിച്ചു.

ബാല്യകൗമാരങ്ങള്‍ സന്തോഷകരമായ പിന്നിട്ട സുന്ദരേശപുത്രന് യൗവ്വനം സംജാതമായി. സര്‍വ്വാംഗസുന്ദരനായ പുത്രനെ വീക്ഷിച്ച പിതാവ് ‘ സാര്‍വ്വ ഭൗമത്വം’ ലഭിക്കുമെന്ന് നിശ്ചയിച്ചു. കാരണം സര്‍വ്വലക്ഷണങ്ങളും ഒത്തു ചേര്‍ന്നതായിരുന്നു ഉഗ്രന്റെ രൂപലാവണ്യം. പുത്രനെ രാജാവാക്കണമെന്ന് സുന്ദരേശന്‍ ചിന്തിച്ചു. എന്നാല്‍ അതിനു മുമ്പ് വിവാഹം നടത്തണമെന്ന ചിന്തയും ഉണ്ടായി. പത്‌നിയോടും മന്ത്രിമാരോടും വിവാഹാലോചനയെകുറിച്ച് പറഞ്ഞു. എല്ലാവരും ആ ചിന്തയില്‍ മുഴുകി. പാണ്ഡ്യരാജാവായ സുന്ദരേശനും പുത്രനായ ഉഗ്രന്റെ വിവാഹത്തെകുറിച്ചുള്ള ചിന്തയുമായി സസുഖം വസിച്ചു.

അടുത്ത ഹാലാസ്യ ലീല 12 : പുത്രവിവാഹവും ആയുധദാനവും
അവലംബം: ശ്രീവേദവ്യാസമഹര്‍ഷി രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ചാത്തുക്കുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/

കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: Halasya Mahatmyam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies