തൃശൂർ: വല്ലച്ചിറ, ഊരകം ഭാഗങ്ങളിൽ പത്തോളം പേരെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായ വണ്ടിയിടിച്ച് ചത്തിരുന്നു. ഇതിന് ശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റിട്ടുള്ളവർ ചികിത്സ തേടണമെന്ന് ചേർപ്പ് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നായ കടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു .
ആക്രമിച്ച നായയെ ഊരകത്താണ് വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തിയത്. മണ്ണുത്തി വെറ്ററിനറികോളേജില് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റ വാർത്ത പുറത്തുവരികയാണ്. കണ്ണൂർ പരിയാരം വായാട് വീട്ടമ്മയെ തെരുവ് നായ ആക്രമിച്ചു. പുതിയടത്ത് പ്രസന്നയുടെ കാലിനാണ് തെരുവ് നായ കടിച്ചത്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments