കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ ചേർന്ന് മുസ്ലീം പെൺകുട്ടി; മതവിശ്വാസം അവളുടെ പഠനത്തിന് തടസ്സമുണ്ടാക്കില്ലെന്ന് പിതാവ്; പുതു ചരിത്രമെഴുതി സാബ്രിയും കുടുംബവും
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ ചേർന്ന് മുസ്ലീം പെൺകുട്ടി; മതവിശ്വാസം അവളുടെ പഠനത്തിന് തടസ്സമുണ്ടാക്കില്ലെന്ന് പിതാവ്; പുതു ചരിത്രമെഴുതി സാബ്രിയും കുടുംബവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 05:41 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കഥകളി പഠിക്കുന്നതിന് കലാമണ്ഡലത്തിൽ ചേർന്ന് മുസ്ലീം പെൺകുട്ടി. 13 വയസ്സുകാരിയായ സാബ്രിയാണ് കഥകളി പഠിക്കുന്നതിനായി കലാമണ്ഡലത്തിൽ ചേർന്നത്. കലാമണ്ഡലത്തിൽ ചേരുന്ന ആദ്യ മുസ്ലീം പെൺകുട്ടിയാണ് സാബ്രി. പ്രശസ്ത കൽപ്പിത സർവകലാശാലയിൽ ക്ലാസിക്കൽ കലാരൂപത്തിൽ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഏഴ് വിദ്യാർത്ഥികളിൽ ഒരാളാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ സാബ്രി.

കലാമണ്ഡലത്തിൽ പുതിയ അദ്ധ്യായന വർഷം ആരംഭിക്കുമ്പോൾ അത് ചരിത്രപരമായ പുതിയ തുടക്കത്തിലേക്കുള്ള വാതിലാണ് തുറക്കുന്നത്. സ്‌കൂൾ കലോത്സവത്തിൽ ഒപ്പന, മോഹിനിയാട്ടം ഗ്രൂപ്പ് മത്സരങ്ങളിൽ സമ്മാനം നേടിയ സാബ്രിയുടെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു കഥകളിയ്‌ക്ക് ചേരണമെന്നത്. അതാണ് കലാമണ്ഡലത്തിൽ സാക്ഷാത്കാരമായത്. കഥകളി കലാകാരനായ കലാമണ്ഡലം ആരോമലാണ് സാബ്രിയുടെ കഴിവ് തിരിച്ചറിഞ്ഞ് നടനകലയുടെ ഈറ്റില്ലത്തിൽ ചേരാൻ നിർദ്ദേശിച്ചത്. തുടർന്ന് തെക്കൻ ചിട്ടയിലായിരുന്നു പരിശീലനം നടന്നത്. കഴിഞ്ഞ വർഷമാണ് കലാമണ്ഡലത്തിൽ എട്ടാം ക്ലാസിൽ കഥകളിയ്‌ക്ക് പെൺകുട്ടികളെ ചേർത്ത് തുടങ്ങിയത്.

കഥകളി വേഷത്തിലെ മോഹമാണ് സാബ്രിയെ കഥകളിയിലേക്ക് നയിച്ചത്. ആകർഷകമായ കടുംവർണ്ണമുള്ള കഥകളി വേഷവും ഭാവാഭിനയവും സാബ്രിയുടെ താത്പര്യം കൂട്ടി. അവളുടെ മതവിശ്വാസം കാരണം അവളുടെ പഠനത്തിന് ഒരു തടസ്സവും ഉണ്ടാകില്ലെന്നും മകളുടെ വളരെ വലിയ സ്വപ്‌നമാണ് സഫലമായതെന്നും സാബ്രിയുടെ പിതാവ് പറഞ്ഞു.

അസാമന്യ കഴിവുകളോടെയുള്ള പ്രതിഭകളെ കലാലോകത്തിന് സമർപ്പിക്കാൻ കലാമണ്ഡലത്തിൽ സാധിച്ചിട്ടുണ്ട്. മതപരമായ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന കാലങ്ങളായുള്ള പാരമ്പര്യമാണ് കലാമണ്ഡലത്തിനുള്ളത്. കലാമണ്ഡലം ഹൈദരാലി, ഏറ്റവും മികച്ച കഥകളി ഗായകൻ കലാമണ്ഡലം ജോൺ, ഭരതനാട്യം വിദ്വാൻ കലാമണ്ഡലം ഹുസ്‌നാബാനു എന്നിവർ മികച്ച ഉദാഹരണങ്ങളാണ്.

Tags: Thrissurmuslim girl
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies