എൺപത്തിമൂന്നാം വയസ്സിൽ വീണ്ടും അച്ഛനായി പ്രശസ്ത ഹോളിവുഡ് താരം അൽ പാച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടെയും ആദ്യ കുഞ്ഞാണിത്. കുഞ്ഞിന് റോമൻ പാച്ചീനോ എന്നാണ് പേരിട്ടിരിക്കുന്നത്.
2021-ലാണ് അൽ പാച്ചിനോയുടെ ഏറ്റവും പുതിയ ചിത്രം പുറത്തിറങ്ങിയത്. ‘ഹൗസ് ഓഫ് ഗുച്ചി’എന്ന ചിത്രത്തിൽ ലേഗി ഗാഗയ്‌ക്കും ആഡം ഡ്രൈവർക്കും ഒപ്പമാണ് അൽ പാച്ചിനോ അഭിനയിച്ചത്. കൊവിഡ് കാലത്താണ് അൽ പാച്ചിനോയും കാമുകിയായ നൂറും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ഒന്നിച്ചാണ് കുറെക്കാലമായി ജീവിക്കുന്നത്. നൂറിന്റെ പിതാവിനേക്കാൾ പ്രായം അൽ പാച്ചിനോയ്‌ക്ക് ഉണ്ടെന്നടക്കമുള്ള വാർത്തകൾ അന്ന് പുറത്തുവന്നിരുന്നു. സിനിമ നിർമ്മാതാവാണ് നൂർ അൽഫല.
അൽ പാച്ചീനോയ്‌ക്ക് മുമ്പത്തെ ബന്ധങ്ങളിൽ മൂന്ന് മക്കളുണ്ട്. ആന്റൺ, ഒലീവിയ, ജൂലി മേരി എന്നിവരാണ് അൽ പാച്ചീനോയുടെ മക്കൾ. ആദ്യ കാമുകിയായ ജാൻ ടാറന്റിലുള്ള മകളാണ് ജൂലി മേരി. അതിനുശേഷം പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ഉണ്ടായ ഇരട്ടക്കുട്ടികളാണ് ആൻറണും ഒലീവിയയും.















