ഖുശ്ബുവിനെതിരായ മോശം പരാമർശം; ഡിഎംകെ വക്താവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖുശ്ബുവിനെതിരായ മോശം പരാമർശം; ഡിഎംകെ വക്താവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 07:09 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരായ അപകീർത്തി പരാമർശത്തിൽ ഡിഎംകെ വക്താവ് ശിവജി കൃഷ്ണമൂർത്തിക്കെതിരെ നടപടിയെടുത്ത് പാർട്ടി. അച്ചടക്കമില്ലായ്മ ചൂണ്ടിക്കാട്ടിയാണ്  കൃഷ്ണമൂർത്തിയെ ഡിഎംകെ പുറത്താക്കിയത്.

നേരത്തെ തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയതിന്‌റെ ഭാഗമായി കൃഷ്ണമൂർത്തിയെ സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും മാപ്പപേക്ഷിച്ചതിനെ തുടർന്ന് സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും അപകീർത്തി പരാമർശം നടത്തുകയും സംഭവം വലിയ വിവാദമാകുകയും ചെയ്തതോടെയാണ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകനാണ് കൃഷ്ണമൂർത്തിയെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. പ്രാഥമിക അംഗത്വം ഉൾപ്പെടെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും കൃഷ്ണമൂർത്തിയെ പിരിച്ചുവിട്ടതായി ഡിഎംകെ അറിയിച്ചു.

ശിവാജി കൃഷ്ണമൂർത്തിക്കെതിരെ ട്വിറ്ററിലൂടെയും വാർത്താസമ്മേളനത്തിലൂടെയും അതിരൂക്ഷമായ വിമർശനമാണ് ബിജെപി നേതാവ് ഖുശ്ബു സുന്ദർ നടത്തിയിരുന്നത്. ഡിഎംകെയിൽ നിലനിൽക്കുന്ന രാഷ്‌ട്രീയ സംസ്‌കാരമാണ് ശിവാജി കൃഷ്ണമൂർത്തിയിലൂടെ പുറത്തേക്ക് വരുന്നതെന്ന് ഖുശ്ബു ആരോപിച്ചു. ഇത്തരത്തിൽ നിരവധി പേർ പാർട്ടിയിലുണ്ട്. തന്നെ മാത്രമല്ല, അപകീർത്തികരമായ പ്രസ്താവനകളിലൂടെ മഹാനായ കരുണാനിധിയെ അടക്കമാണ് അയാൾ അപമാനിക്കുന്നതെന്ന് മനസിലാക്കണം. ഗുണ്ടകളുടെ സുരക്ഷിത താവളമായി മാറുകയാണ് ഡിഎംകെ പാർട്ടിയെന്നത് ലജ്ജാകരമാണെന്നും ഖുശ്ബു പറഞ്ഞു. ബിജെപി നേതാവിനെക്കുറിച്ച് ഡിഎംകെ പ്രവർത്തകൻ മോശമായി സംസാരിച്ചുവെന്നതല്ല വിഷയം. അത് സ്ത്രീകൾക്കെതിരായ ആക്രമണമാണ്. ഇത്തരക്കാരെ വളർത്തിക്കൊണ്ടുവരുന്നതാണ് പുതിയ ദ്രാവിഡ മാതൃകയെന്നും ഖുശ്ബു കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ശിവാജി കൃഷ്ണമൂർത്തിയെ പുറത്താക്കി ഡിഎംകെ നടപടി സ്വീകരിച്ചത്.

Tags: dmkkhushbu sundar
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies