ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കയിലേയ്ക്ക് പോകുന്നു; ഇന്ത്യ-യുഎസ് ബന്ധം എല്ലാ മേഖലയിലും ശക്തമാക്കും: നരേന്ദ്രമോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കയിലേയ്‌ക്ക് പോകുന്നു; ഇന്ത്യ-യുഎസ് ബന്ധം എല്ലാ മേഖലയിലും ശക്തമാക്കും: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 08:11 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: അമേരിക്കൻ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് ജോ ബൈഡന്റെയും ഡോ. ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രത്യേക ക്ഷണം ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ശക്തിയുടെയും ചൈതന്യത്തിന്റെയും പ്രതിഫലനമാണ്. ന്യൂയോർക്കിൽ സന്ദർശനം ആരംഭിക്കും. ജൂൺ 21-ന് ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്ത് യുഎൻ നേതൃത്വത്തിനൊപ്പവും മറ്റ് രാജ്യങ്ങളിലെ അംഗങ്ങൾക്കൊപ്പവും താൻ അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കുമെന്നും, അന്താരാഷ്‌ട്ര യോഗാ ദിനം അംഗീകരിച്ച അതേ സ്ഥലത്ത് ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കിയത്.

‘യോ​ഗ ദിന പരിപാടികൾക്ക് ശേഷം പ്രസിഡന്റ് ബൈഡനെ സന്ദർശിക്കും. 2021 സെപ്റ്റംബറിൽ നടന്ന അവസാന ഔദ്യോഗിക സന്ദർശനത്തിന് ശേഷം നിരവധി തവണ അദ്ദേഹത്തെ കണ്ടുമുട്ടാൻ അവസരം ലഭിച്ചിരുന്നു. ഈ സന്ദർശനം ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന്റെ ആഴവും വൈവിധ്യവും സമ്പന്നമാക്കുന്നതിനുള്ള അവസരമായിരിക്കും. ഇന്ത്യ-യുഎസ് ബന്ധം ബഹുമുഖ മേഖലകളിലുടനീളം ശക്തമാണ്. ചരക്കുകളിലും സേവനങ്ങളിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, സുരക്ഷാ മേഖലകളിൽ ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്നു. ക്രിട്ടിക്കൽ & എമർജിംഗ് ടെക്നോളജീസ് എന്ന സംരംഭം പ്രതിരോധ വ്യാവസായിക സഹകരണം, ബഹിരാകാശം, ടെലികോം, ക്വാണ്ടം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക് തുടങ്ങിയ മേഖലകളിൽ പുതിയ മാനങ്ങളും വിശാല സഹകരണവും വർദ്ധിപ്പിച്ചു. ഇന്തോ-പസഫിക്കിനെക്കുറിച്ച് ഞങ്ങൾ തമ്മിൽ പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരു രാജ്യങ്ങളും നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. ഉഭയകക്ഷി സഹകരണം ഏകീകരിക്കുന്നതിനും, ജി20, ക്വാഡ്, ഐപിഇഎഫ് തുടങ്ങിയ ബഹുരാഷ്‌ട്ര ഫോറങ്ങൾക്ക് കരുത്ത് പകരുന്നതിനും ബൈഡനുമായും മറ്റ് മുതിർന്ന യുഎസ് നേതാക്കളുമായും ഞാൻ നടത്തുന്ന ചർച്ചകൾ അവസരമൊരുക്കും. ബൈഡനും ഡോ. ജിൽ ബൈഡനും മറ്റ് പ്രമുഖർക്കൊപ്പവും വിരുന്നിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ട്’.

‘ഇന്ത്യ-യുഎസ് ബന്ധത്തിന് യുഎസ് കോൺഗ്രസ് എപ്പോഴും ശക്തമായ ദ്വികക്ഷി പിന്തുണ നൽകിയിട്ടുണ്ട്. സന്ദർശന വേളയിൽ, കോൺഗ്രസ് നേതൃത്വത്തിന്റെ ക്ഷണപ്രകാരം യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ഞാൻ അഭിസംബോധന ചെയ്യും. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസം വളർത്തിയെടുക്കുന്നതിൽ ജനങ്ങൾ തമ്മിലുള്ള ബന്ധം സഹായകമായിട്ടുണ്ട്. നമ്മുടെ ഏറ്റവും മികച്ച സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന ഊർജ്ജസ്വലരായ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം ഉയർത്തുന്നതിനും ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ചില പ്രമുഖ സിഇഒമാരെയും കാണും. ജനാധിപത്യം, വൈവിധ്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യ-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താൻ ഈ സന്ദർശനം കൊണ്ട് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് ശക്തമായി നിലകൊള്ളുന്നു’.

‘പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ ക്ഷണപ്രകാരം ഞാൻ കെയ്‌റോയിലേക്കും പോകും. സൗഹൃദപരമായ ഈ രാജ്യത്തേക്ക് ആദ്യമായി സന്ദർശനം നടത്തുന്നതിൽ ഞാൻ ആവേശഭരിതനാണ്. ഈ വർഷത്തെ ഇന്ത്യുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസിഡന്റ് സിസിയെ മുഖ്യാതിഥിയായി സ്വീകരിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ നടന്ന ഈ രണ്ട് സന്ദർശനങ്ങളും ഈജിപ്തുമായുള്ള ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ്. ഇരു രാജ്യങ്ങളുടെയും നാഗരികവും ബഹുമുഖവുമായ പങ്കാളിത്തത്തിന് കൂടുതൽ ഊർജം പകരാൻ പ്രസിഡന്റ് സിസിയുമായും ഈജിപ്ഷ്യൻ ഗവൺമെന്റിലെ മുതിർന്ന അംഗങ്ങളുമായും നടത്തുന്ന ചർച്ചകൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈജിപ്തിലെ ഊർജസ്വലരായ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കാനും അവസരം ലഭിക്കും’- എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra Modijoe bidenUS VISIT
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies