ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച് വെങ്കല നേട്ടം; ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽനേടുന്ന ആദ്യ ഫെൻസർ; ഇന്ത്യയ്ക്ക് അഭിമാനമായി ഭവാനി ദേവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച് വെങ്കല നേട്ടം; ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽനേടുന്ന ആദ്യ ഫെൻസർ; ഇന്ത്യയ്‌ക്ക് അഭിമാനമായി ഭവാനി ദേവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 08:35 am IST
FacebookTwitterWhatsAppTelegram

ഏഷ്യൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രം നേട്ടം കുറിച്ച് ഭവാനി ദേവി. ചൈനയിലെ വുക്‌സിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയാണ് ഭവാനി ദേവിയുടെ അഭിമാന നേട്ടം.ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ചാണ് ഇന്ത്യയ്‌ക്കായി ഭവാനി ദേവി മെഡൽ ഉറപ്പിച്ചത്. എന്നാൽ സെമിഫൈനലിൽ തോറ്റതോടെ മെഡൽ നേട്ടം വെങ്കലത്തിൽ ഒതുങ്ങി. വനിതകളുടെ സാബ്രെ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ മിസാകി എമുറയെ 15-10 എന്ന സ്‌കോറിനാണ് ഭവാനി ദേവി തോൽപ്പിച്ചത്. മിസാകിക്കെതിരെ കരിയറിലെ ആദ്യ ജയമാണ് ഭവാനിക്ക് ഇത്.

ഉസ്ബെക് താരത്തിനായിരുന്നു സെമിയിൽ ജയം. ‘ഏഷ്യൻസിൽ രാജ്യത്തിനായി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാകുന്നത് മഹത്തായ നിമിഷമായിരുന്നു. മിസാക്കിയെ തോൽപ്പിക്കുന്നത് വളരെ വലിയ കാര്യമാണ്, കാരണം അവൾ ഏറെ മികച്ചതും സ്ഥിരതയുള്ളതുമായ ഫെൻസറാണ്. കഴിഞ്ഞ ഏഷ്യൻ മത്സരങ്ങളിൽ മിസാക്കിയോട് 16-ാം റൗണ്ടിൽ ഞാൻ തോറ്റിരുന്നു. എനിക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു, അത് കൃത്യമായി നടപ്പാക്കാനായി,” -ഭവാനി സ്പോർട്സ്റ്റാറിനോട് പറഞ്ഞു.

ഭവാനിയുടെ ചരിത്ര നേട്ടത്തെ ഫെൻസിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ രാജീവ് മേത്ത അഭിനന്ദിച്ചു.’ഇന്ത്യൻ ഫെൻസിംഗിന് ഇത് വളരെ അഭിമാനകരമായ ദിവസമാണ്. മുമ്പ് ആർക്കും കഴിയാത്ത നേട്ടമാണ് ഭവാനി ദേവി സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറാണ് ഭവാനി. രാജ്യത്തെ മുഴുവൻ ഫെൻസിംഗ് ഫ്രറ്റേണിറ്റിയുടെ പേരിലും ഞാൻ അവളെ അഭിനന്ദിക്കുന്നു’- രാജീവ് മേത്ത വാർത്ത ഏജൻസിയോട് പറഞ്ഞു.

ഏഷ്യൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിലെ ഭവാനി ദേവിയുടെ നേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാനുള്ള വകയുണ്ട്. സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി കേന്ദ്രത്തിലാണ് ഭവാനി ദേവി പയറ്റിത്തെളിഞ്ഞത്. ചെന്നൈ സ്വദേശിയായ സി. ആനന്ദസുന്ദര രാമന്റെയും രമണിയുടെയും മകളാണ് ഭവാനി ദേവി.

 

Tags: devi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies