നാല്പത് കഴിഞ്ഞോ , എങ്കിൽ ഈ പരിശോധനകൾ ചെയ്തേ തീരൂ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നാല്പത് കഴിഞ്ഞോ , എങ്കിൽ ഈ പരിശോധനകൾ ചെയ്തേ തീരൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 10:33 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യം കാത്തുസൂക്ഷിക്കാനായി വ്യായാമം ചെയ്യുക, ഭക്ഷണങ്ങൾ ക്രമീകരിക്കുക, നന്നായി ഉറങ്ങുക, തുടങ്ങിയ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരേണ്ടത് ആവശ്യമുള്ളത് തന്നെയാണ്. എങ്കിലും ഇതിൽ മാത്രമായി ഒതുങ്ങി നിൽക്കാതെ ഇതോടൊപ്പം നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. നമ്മുടെ ശരീരത്തിൽ ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പാക്കുന്നതിനായി ഓരോ ഇടവേളയിലും ആരോഗ്യ പരിശോധനയ്‌ക്ക് വിധേയമാകേണ്ടത് പ്രധാനമാണ്.

40 വയസ് പിന്നിടുന്നവർ നിർബന്ധമായും ചില പ്രത്യേക പരിശോധനകൾക്ക് വിധേയരാകേണ്ടതുണ്ട്, അതിലൂടെ നിങ്ങളുടെ ജീവിതകാലം മുഴുവൻ ആരോഗ്യകരമായ രീതിയിൽ ചെലവഴിക്കാൻ കഴിയും. ഹൃദയാഘാതം, ക്യാൻസർ തുടങ്ങിയ രോഗങ്ങളിൽ നിന്ന് ചെറുപ്പത്തിൽ തന്നെ സംരക്ഷണം നേടാം. ഇത്തരം മെഡിക്കൽ പരിശോധനകൾ ഏതൊക്കെയാണെന്ന് നോക്കാം.

1. അമിതവണ്ണ പരിശോധന

സിംഗപ്പൂരിലെ പ്രശസ്ത ആശുപത്രിയായ മൗണ്ട് എലിസബത്തിലെ ഡോക്‌ടറുടെ അഭിപ്രായത്തിൽ, 40 വർഷത്തിനുശേഷം, ആദ്യം ബിഎംഐ അതായത് അമിതവണ്ണ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. ആരോഗ്യകരമായ BMI 18.5 നും 25 നും ഇടയിലായിരിക്കണം. നിങ്ങളുടെ ഉയരവും ഭാരവും അളന്ന് നിങ്ങൾക്ക് അത് സ്വയം കണക്കാക്കാം.

2. പ്രമേഹം

40 വയസിനു ശേഷം തീർച്ചയായും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധന നടത്തണം. ഇതിനായി 3 തരം പരിശോധനകൾ നടത്തുന്നു. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, പോസ്റ്റ്‌പ്രാൻഡിയൽ ബ്ലഡ് ഷുഗർ, എച്ച്ബി1എസി ടെസ്റ്റ്. പരിശോധനയിൽ പ്രമേഹ രോഗമുണ്ടെങ്കിൽ, ഇപ്പോൾ പല രോഗങ്ങളും നിങ്ങളുടെ ശരീരത്തെ ബാധിച്ചേക്കാം. പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് തെറ്റായ ജീവിതശൈലിയും തെറ്റായ ഭക്ഷണശീലവുമാണ്.

3. ഹൈപ്പർടെൻഷൻ

ഉയർന്ന ബിപി ഇന്നത്തെ കാലത്ത് വളരെ വലിയ പ്രശ്നമായി മാറുകയാണ്. രക്തസമ്മർദ്ദ പരിശോധന വർഷത്തിലൊരിക്കലല്ല, മാസത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ട് മാസത്തിലൊരിക്കൽ നടത്തണം. ഉയർന്ന ബിപി ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാൻ തുടങ്ങണം. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത തടയാൻ ഇതിന് കഴിയും.

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ. ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദം 120/80 മി.മീറ്റർ മെർക്കുറി ആയിരിക്കും. രക്തസമ്മർദം 140/ 90 നുമുകളിലായാൽ അത് രക്താതിമർദം (Hypertension) എന്നറിയപ്പെടുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. അതുപോലെ വൃക്ക തകരാറിലാകാനും കണ്ണുകളിലേക്കുള്ള രക്തധമനികള്‍ കേടുവരാനും സാധ്യതയുണ്ട്.

4. കൊളസ്ട്രോൾ

ആരോഗ്യകരമായ കോശങ്ങളെ നിർമിക്കാൻ നമ്മുടെ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. രക്തത്തിൽ കാണുന്ന മെഴുകു പോലുള്ള കൊഴുത്ത വസ്തുവാണത്. എന്തും കൂടിയ അളവിൽ ശരീരത്തിന്റെ ആരോഗ്യത്തിനു ദോഷം ചെയ്യും. കൊളസ്ട്രോളിന്റെ കാര്യവും ഇതുപോലെയാണ്. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും . കൊളസ്ട്രോൾ ക്രിസ്റ്റലുകൾ ഒന്നിച്ച് ഒരു കൂന പോലെയായി ഗാൽസ്റ്റോൺ രൂപപ്പെടാനും സാധ്യതയുണ്ട്.

മെഴുകുപോലുള്ള കൊഴുപ്പടങ്ങിയ കൊളസ്ട്രോൾ പ്ലേക്ക് രൂപപ്പെടാൻ ഇടയാക്കുന്നു. ഈ സമയത്ത് ഹൃദയധമനികൾ ഇടുങ്ങി രക്തപ്രവാഹം തടസ്സപ്പെടുന്നതിനാൽ രക്തം പമ്പ് ചെയ്യാൻ ഹൃദയം ഏറെ പ്രയാസപ്പെടും. ഈ സമയം രോഗിക്ക് നെഞ്ചുവേദനയും ഹൃദ്രോഗവും ഉണ്ടാകും. ഈ അവസ്ഥ അധികമാകുമ്പോൾ രക്തപ്രവാഹം പൂർണമായും തടസ്സപ്പെട്ട് ഹൃദയാഘാതം ഉണ്ടാകും.

5. വൻ കുടൽ കാൻസർ

40 വയസ്സിനു ശേഷം വൻകുടലിലെ ക്യാൻസറിനുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നു. അതുകൊണ്ടാണ് ഫെക്കൽ ഇമ്മ്യൂണോകെമിക്കൽ ടെസ്റ്റ് (എഫ്ഐടി) ചെയ്യേണ്ടത്. ഇത് ലളിതമായ മലം പരിശോധനയാണ്. ഈ റിപ്പോർട്ട് പോസിറ്റീവ് ആണെങ്കിൽ, ഒരു കൊളോനോസ്കോപ്പി നടത്തുന്നു. വൻകുടലിലെ ക്യാൻസർ തുടക്കത്തിൽ തന്നെ എളുപ്പത്തിൽ ചികിത്സിക്കാം.മലത്തിൽ രക്തം കാണുക, വയറുവേദന, വീർത്ത വയറ്, ഛർദ്ദി, ക്ഷീണവും ശ്വാസം മുട്ടലും അനുഭവപ്പെടുക എന്നിവയെല്ലാം വൻകുടലിലെ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് വൻകുടലിലെ കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. അമിത മദ്യപാനവും അപകടസാധ്യത വർദ്ധിപ്പിക്കും.

 

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies