കഴിഞ്ഞ ദിവസമായിരുന്നു പണം തട്ടിയെടുത്തതിനെ രശ്മിക മന്ദാന മാനേജരെ പിരിച്ചുവിട്ട വാർത്ത പുറത്തു വന്നത്. സംഭവത്തിൽ രശ്മിക മൗനം പാലിച്ചിരിക്കുകയാണ്. എന്നാൽ ഈ വാർത്തയിൽ ഒരു വാസ്തവവുമില്ലെന്ന് രശ്മികയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. തന്റെ മാനേജരുമായി രശ്മിക പിരിഞ്ഞിരുന്നു. എന്നാൽ പിരിയാൻ കാരണം വഞ്ചനയല്ലെന്നും വൃത്തങ്ങൾ പറയുന്നു.
ബോളിവുഡിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ് രശ്മിക. അതുകൊണ്ട് തെന്നിന്ത്യൻ സിനിമയ്‌ക്കൊപ്പം ബോളിവുഡും നോക്കാൻ കഴിയുന്ന മുംബൈ ആസ്ഥാനമായുള്ള ഏജൻസിയെ നിയമിക്കാനാണ് താരത്തിന്റെ തീരുമാനം.
രൺബീർ കപൂറും അനിൽ കപൂറും ബോബി ഡിയോളുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11ന് അനിമൽ തിയേറ്ററുകളിലെത്തും. അല്ലു അർജുൻ നായകനാകുന്ന പുഷ്പയുടെ രണ്ടാം ഭാഗമാണ് രശ്മികയുടെ മറ്റൊരു ചിത്രം.















