കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഗുണമേന്മമുദ്രയായ എച്ച്‌യുഐഡിയുടെ പ്രചാരണത്തിനും വ്യാപനത്തിനുമായുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക് കടന്നതായി ജോസ് ആലുക്കാസ് ഗ്രൂപ്പ്. രാജ്യത്ത് ആദ്യമായി എച്ച്‌യുഐഡി പ്രചരണത്തിനായുള്ള പരസ്യ ചിത്രം ജോസ് ആലുക്കാസ് പുറത്തിറക്കി. എച്ച്‌യുഐഡി മുദ്രണം ചെയ്യാത്ത പഴയ ആഭരണങ്ങൾ മാറ്റാനുള്ള എക്‌സേഞ്ച് ഫെസ്റ്റും ഗ്രൂപ്പ് ആരംഭിച്ചു.
രാജ്യത്ത് ആദ്യമായാണ് ഒരു സ്വർണാഭരണ സ്ഥാപനം എച്ച്‌യുഐഡിയുടെ പ്രചാരണത്തിനായി മുന്നിട്ടിറങ്ങുന്നത്. എച്ച്‌യുഐഡിയെ കുറിച്ചുള്ള അറിവ് വ്യാപകമാക്കാൻ ജോസ് ആലുക്കാസ് വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഒരു ദൗത്യമായി ഇത് ഏറ്റെടുക്കുന്നുവെന്നും ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു.















