'അതിഥി ദേവോ ഭവ' എന്നതാണ് ഇന്ത്യയുടെ ടൂറിസം സമീപനം; ഏതൊരു സഞ്ചാരിക്കും ഇണങ്ങുന്ന കേന്ദ്രങ്ങൾ ഇവിടെയുണ്ട്: പ്രധാനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അതിഥി ദേവോ ഭവ’ എന്നതാണ് ഇന്ത്യയുടെ ടൂറിസം സമീപനം; ഏതൊരു സഞ്ചാരിക്കും ഇണങ്ങുന്ന കേന്ദ്രങ്ങൾ ഇവിടെയുണ്ട്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 05:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ‘അതിഥി ദേവോ ഭവ’ എന്ന പുരാതന സംസ്‌കൃത വാക്യത്തിലൂന്നിയതാണ് ടൂറിസം മേഖലയോടുള്ള ഇന്ത്യയുടെ സമീപനമെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോവയിൽ നടന്ന ജി20 ടൂറിസം മന്ത്രിമാരുടെ യോഗത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശിഷ്ടാതിഥികളായി എത്തിയ വിവിധ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാർ ഗോവയുടെ സൗന്ദര്യം അടുത്തറിയാൻ അൽപം ദിനങ്ങൾ കൂടി ഇവിടെ ചിലവഴിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ജൂൺ 19ന് ആരംഭിച്ച ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം 22 വരെയാണ് ഗോവയിൽ നടക്കുന്നത്.

ആഗോളതലത്തിൽ ഏകദേശം രണ്ട് ട്രില്യൺ ഡോളറിലധികം മൂല്യമുള്ള വിനോദസഞ്ചാര മേഖലയാണ് കൈകാര്യം ചെയ്യുന്നതെങ്കിലും സ്വയം ഒരു ടൂറിസ്റ്റാകാനുള്ള അവസരം അപൂർവ്വമായി മാത്രമേ ടൂറിസം മന്ത്രിമാർക്ക് ലഭിക്കുന്നുള്ളൂവെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. കേവലം കാഴ്ചകൾ ആസ്വദിക്കുക എന്നതിനപ്പുറത്തേക്ക് വിനോദസഞ്ചാരമെന്നത് ആഴമേറിയ അനുഭവമാണെന്നും ടൂറിസം മന്ത്രിമാരോട് പ്രധാനമന്ത്രി പറഞ്ഞു.

ഹിമാലയം മുതൽ ഇടതൂർന്ന വനങ്ങൾ വരെ.. വരണ്ടുണങ്ങിയ മരുഭൂമികൾ മുതൽ അതിമനോഹരമായ ബീച്ചുകൾ വരെ.. സാഹസികമായ കായിക വിനോദങ്ങൾ മുതൽ മെഡിറ്റേഷൻ റിട്രീറ്റ്‌സ് വരെ.. എല്ലാവർക്കും ഇണങ്ങുന്ന എന്തെങ്കിലുമൊക്കെ അടങ്ങുന്ന സ്ഥലമാണ് ഇന്ത്യ. സംഗീതമാകട്ടെ, ഭക്ഷണമാകട്ടെ, കലാ-സാംസ്‌കാരികമാകട്ടെ, ഇന്ത്യയുടെ വൈവിധ്യം രാജകീയമാണ്. ടൂറിസത്തിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം സംരംക്ഷിക്കുന്നതിനും ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പും അദ്ദേഹം പരാമർശിച്ചു. ജനാധിപത്യത്തിന്‌റെ മാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ഉത്സവം നടക്കാൻ പോകുകയാണെന്നും ഒരു ബില്യണിലധികം സമ്മതിദായകർ പങ്കാളികളാകുന്ന ഈ ഉത്സവത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യയിലുണ്ടാകണമെന്നും വിശിഷ്ടാതിഥികളോട് മോദി അഭ്യർത്ഥിച്ചു.

ആധ്യാത്മിക വിനോദസഞ്ചാരത്തിന്റെ വികസനത്തിനും ഊന്നൽ നൽകുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിലെ സുപ്രധാനമായ എല്ലാ മതങ്ങളിലെയും തീർത്ഥാടകരെ ഈ രാജ്യം ആകർഷിക്കുന്നു. പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായ വാരാണസിയിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചതോടെ തീർത്ഥാടകരുടെ എണ്ണം പത്തിരട്ടിയായി വർധിച്ചു. ഏകതാ പ്രതിമയെ പരാമർശിച്ച പ്രധാനമന്ത്രി, പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഭാരതത്തിന്റെ വിനോദസഞ്ചാര മേഖലയെ അടിമുടി മാറ്റം വരുത്താനും വികസനം കൊണ്ടുവരാനും കേന്ദ്രസർക്കാർ പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയ്‌ക്ക് വലിയ സാധ്യതകളാണുള്ളത്. മറ്റ് മേഖലകളെ അപേക്ഷിച്ച് സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിൽ നൽകാനും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുന്നതിലൂടെ സാമ്പത്തിക പുരോഗതിയിലേക്ക് സുപ്രധാന പങ്കുവഹിക്കുന്ന മേഖലയായി മാറുകയാണ് ഹോസ്പിറ്റാലിറ്റി രംഗം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ അതിവേഗം കൈവരിക്കുക എന്നതിലേക്ക് ടൂറിസം മേഖല പങ്കുവഹിക്കുന്ന പ്രസക്തി ഇന്ത്യ തിരിച്ചറിയുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: Narendra Modiincredible indiaIndia
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies