ഒളിവിൽ കഴിഞ്ഞത് സിപിഎം കേന്ദ്രത്തിൽ; പോലീസ് പിടികൂടിയത് ഗത്യന്തരമില്ലാതെ; വിദ്യയുമായി പോലീസ് അട്ടപ്പാടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒളിവിൽ കഴിഞ്ഞത് സിപിഎം കേന്ദ്രത്തിൽ; പോലീസ് പിടികൂടിയത് ഗത്യന്തരമില്ലാതെ; വിദ്യയുമായി പോലീസ് അട്ടപ്പാടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 07:02 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: വ്യാജരേഖ ചമച്ച് ജോലി നേടിയ കേസിൽ പിടിയിലായ മുൻ എസ്എഫ്‌ഐ നേതാവ് വിദ്യയെ അഗളി പോലീസ് അട്ടപ്പാടിയിൽ എത്തിച്ചു. ഇന്ന് വിശദമായി ചോദ്യം ചെയ്യും. ശേഷം ഇന്ന് രാവിലെ 11 മണിയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. തന്നെ രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കുടുക്കുകയായിരുന്നുവെന്നാണ് വിദ്യ പോലീസിന് നൽകിയ മൊഴി. ഒരിടത്തും വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. പഠനത്തിൽ മിടുക്കിയായ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും വിദ്യ പോലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.

കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ, പേരാമ്പ്ര, കുട്ടോത്ത് നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. ടവർ ലൊക്കേഷൻ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് വിദ്യ പിടിയിലായതെന്ന് പോലീസ് പറയുന്നു. മഹാരാജാസിലെ എസ്എഫ്‌ഐ നേതാവായ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ പിടികൂടിയത്. സിപിഎമ്മിന് നിർണായക സ്വാധീനമുള്ള പ്രദേശമാണ് കുട്ടോത്ത്. അതിനാൽ തന്നെ വിദ്യയ്‌ക്ക് ഒളിൽ കഴിയാൻ സിപിഎമ്മിൽ നിന്നും സഹായം ലഭിച്ചതായാണ് ഉയരുന്ന ആക്ഷേപം.

വ്യാജരേഖ ചമയ്‌ക്കൽ വൻ വിവാദമായതിനെ തുടർന്ന് ജൂൺ ആറിനാണ് വിദ്യയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കേസ് രജിസ്റ്റർ ചെയ്ത് 15-ാം ദിവസമാണ് പോലീസ് വിദ്യയെ പിടികൂടുന്നത്. ഇതിനിടയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ വിദ്യ മുൻകൂർ ജാമ്യത്തിനായി കോടതികളെ സമീപിച്ചിരുന്നു. പോലീസ് ഇതിനായി സാഹചര്യം ഒരുക്കി നൽകിയെന്നാണ് ഉയരുന്ന ആരോപണം. എറണാകുളം കാലടി സർവകലാശാല ക്യാമ്പസിലെ ഹോസ്റ്റലിൽ വിദ്യ ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ വളരെ വൈകിയാണ് പോലീസ് ഇവിടെ പരിശോധനയ്‌ക്കെത്തിയത്. എന്നാൽ വ്യാപകമായി പരിശോധന നടത്തിയെന്ന് പോലീസ് അവകാശപ്പെടുമ്പോഴും ജില്ലകൾ കടന്ന് വിദ്യ എങ്ങനെ കോഴിക്കോടെത്തി എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

വിദ്യയെ പിടികൂടാതെ പോലീസും സിപിഎമ്മും ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് വിദ്യ പിടിയിലാകുന്നത്. സിപിഎം സംരക്ഷണം നൽകുന്നുവെന്നുള്ള ആക്ഷേപം മാറ്റാനുള്ള ശ്രമമാണ് ഇപ്പോഴുള്ള അറസ്റ്റ് നാടകമെന്നാണ് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.

Tags: PalakkadSFIK Vidya
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies