വിദ്യാർത്ഥി അവകാശങ്ങൾക്കായി കൊടി പിടിച്ചു! ഒടുവിൽ പ്രശാന്തൻ കോട്ടപ്പള്ളി 'പഠിച്ചു' ഡോക്ടറായി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാർത്ഥി അവകാശങ്ങൾക്കായി കൊടി പിടിച്ചു! ഒടുവിൽ പ്രശാന്തൻ കോട്ടപ്പള്ളി ‘പഠിച്ചു’ ഡോക്ടറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 01:35 pm IST
Facebook
Twitter
WhatsAppTelegram

എക്കാലവും പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത സത്യൻ അന്തിക്കാട് ചിത്രം ‘സന്ദേശം’ ആരും മറക്കില്ല..അതിലെ കഥാപാത്രങ്ങളും എന്നും മലയാൡയുടെ മനസിൽ തങ്ങിനിൽക്കുന്നവയാണ്. വിദ്യാർത്ഥി അവകാശങ്ങൾക്കായി സ്വന്തം സംഘടനയുണ്ടാക്കി ആ സംഘടനയ്‌ക്കായി കൊടിപിടിച്ചതിന് അടികൊണ്ട പ്രശാന്തൻ കോട്ടപ്പള്ളിയെ അങ്ങനെയാരും മറക്കാനിടയില്ല. സിനിമയിൽ പഠിക്കാൻ വിമുഖത കാട്ടിയ പ്രശാന്തൻ റിയൽ ലൈഫിൽ പഠിച്ചു നല്ല ഒന്നാന്തരമായി തന്നെ. ആളിപ്പോൾ ഡോക്ടറാണ്. ഡോ. രാഹുൽ ലക്ഷ്മൺ, ഭാര്യ ഡോ. ലക്ഷ്മി. എറണാകുളം വടുതലയിൽ ക്ലിനിക് നടത്തുകയാണ് ഈ ഡോക്ടർ ദമ്പതിമാർ. 32 വർഷത്തിനു ശേഷം വീണ്ടും ക്യാമറയ്‌ക്ക് മുന്നിലെത്തുകയാണ് രാഹുൽ ലക്ഷ്മൺ. എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സിനിമയിൽ ഡോക്ടർ ആയിത്തന്നെയാണ് രാഹുൽ എത്തുന്നത്.

സന്ദേശം ഒക്കെ കഴിഞ്ഞ് ഒരിക്കൽ സ്‌കൂളിലെ ഹെഡ് മാസ്റ്ററായ അച്ചൻ എന്നോട് ചോദിച്ചു, ”നീ ഒരു മിമിക്രി ആർടിസ്റ്റല്ലേ, നീ എന്നെപ്പോലും അനുകരിക്കാറുണ്ട്. നിനക്ക് ഒരു റാങ്ക് ഹോൾഡറിനെ അനുകരിച്ചുകൂടേ?”. അത് എന്റെ ഉള്ളിൽ ശരിക്കു പതിഞ്ഞു. അന്ന് മുതൽ കഠിനമായി പരിശ്രമിച്ച് പഠിക്കാൻ തുടങ്ങി. ‘സന്ദേശ’ത്തിൽ ഒടുവിലത്തെ സീൻ ചേട്ടന്മാർ ജോലിക്കു പോകുന്നതും എന്നെ സ്‌കൂളിലേക്ക് തള്ളിവിടുന്നതുമാണ്. അത് ശരിക്കും സത്യമായി. രാഹുൽ പറഞ്ഞു.

‘സന്ദേശം’ സിനിമയ്‌ക്കു ശേഷം ചിത്രലേഖ എന്നൊരു സീരിയലും താരം ചെയ്തിരുന്നു. അതിനു ശേഷം അഭിനയിച്ചില്ല. പിന്നെ പഠനവും ആഗ്രഹ സാക്ഷാത്കാരമായ എംബിബിഎസ് തിരക്കുകളുമായി രാഹുൽ അഭിനയത്തോട് സുല്ലിടുകയായിരുന്നു. സന്ദേശത്തിന് മുൻപ് പിറവി എന്ന ഷാജി എൻ കരുൺ ചിത്രത്തിലൂടെയാണ് അഭിനയത്തിന് ഹരിശ്രീ കുറിയ്‌ക്കുന്നത്. പിന്നീട് പി.എൻ. മേനോന്റെ ‘മണിഓർഡർ’ എന്ന ചിത്രത്തിൽ നെടുമുടി വേണുവിന്റെ മകനായും അഭിനയിച്ചു.

88 മുതൽ 92 വരെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ മിമിക്രിക്കും മോണോ ആക്ടിനും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ആ സമയത്താണ് പിറവിയിൽ അഭിനയിച്ചത്. മുപ്പത്തിരണ്ടു വർഷങ്ങൾക്ക് ശേഷമാണു ക്യാമറയ്‌ക്കു മുന്നിൽ എത്തുന്നത്. അന്ന് ശ്രദ്ധിക്കപ്പെട്ട ഒരു വേഷം എഴുതിയത് ശ്രീനിയേട്ടൻ ആണ് ഇപ്പോൾ ശ്രീനിയേട്ടന്റെ മകന്റെ കൂടെ തിരിച്ചു വരാൻ അവസരം ലഭിച്ചു. ധ്യാൻ വളരെ നല്ല വ്യക്തിത്വത്തിനുടമയാണ്. ധ്യാനിനോടൊപ്പം അഭിനയിക്കുന്നതിൽ സന്തോഷമുണ്ട്.”;-രാഹുൽ ലക്ഷ്മൺ പറഞ്ഞു.

 

Tags: movieSandesham
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies