കോഴിക്കോട്: പൊതു മുതൽ നശിപ്പിച്ച കേസിൽ പിഴടച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 3,80,000 രൂപയാണ് മുഹമ്മദ് റിയാസ് വടകര കോടതിയിലടച്ചത്. വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനെ തുടർന്നുണ്ടായ കേസിലായിരുന്നു കോടതി വിധി. റിയാസ് ഉൾപ്പെടെ 12 പേരാണ് പിഴടച്ചത്.
ഇനി 40,000 രൂപ മുഹമ്മദ് റിയാസ് കോടതിയിൽഅടക്കാനുണ്ടെന്ന് കോടതി വ്യക്തമാക്കി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നടത്തിയ കേസിൽ കേന്ദ്ര സർക്കാരിന് വേണ്ടി കേന്ദ്ര സ്റ്റാൻഡിങ് കൗൺസിൽ അംഗം അഡ്വ. എം രാജേഷ് കുമാർ ഹാജരായി.
Comments