പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചത് രണ്ട് വർഷം; 58 ലക്ഷം രൂപ ബില്ലടയ്ക്കാതെ രക്ഷപ്പെട്ട് അജ്ഞാതൻ; ഹോട്ടൽ ജീവനക്കാരനുമായി ഒത്തുകളിയെന്ന് നിഗമനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചത് രണ്ട് വർഷം; 58 ലക്ഷം രൂപ ബില്ലടയ്‌ക്കാതെ രക്ഷപ്പെട്ട് അജ്ഞാതൻ; ഹോട്ടൽ ജീവനക്കാരനുമായി ഒത്തുകളിയെന്ന് നിഗമനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 04:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരുമായി ഒത്തുകളിച്ച് അജ്ഞാതൻ പണമടയ്‌ക്കാതെ കഴിഞ്ഞത് രണ്ട് വർഷക്കാലം. 58 ലക്ഷം രൂപയുടെ കുടിശ്ശികയാണ് ഇയാളുടെ പേരിലുള്ളതെന്നും അതൊന്നും അടയ്‌ക്കാതെയായിരുന്നു ആഡംബരവാസമെന്നുമായിരുന്നു റിപ്പോർട്ട്. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിന് സമീപമുള്ള എയ്‌റോസിറ്റിയിലെ റോസേറ്റ് ഹൗസ് ഹോട്ടലിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ഐജിഐ എയർപോർട്ട് പോലീസ് കേസെടുത്തു.

റോസേറ്റ് നടത്തുന്ന ബോർഡ് എയർപോർട്ട് ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധി വിനോദ് മൽഹോത്ര നൽകിയ പരാതി പ്രകാരം അങ്കുഷ് ദത്ത എന്നയാളാണ് 603 ദിവസം ഹോട്ടലിൽ താമസിച്ചത്. ഇയാൾ ഇതിന് ചെലവായ 58 ലക്ഷം രൂപ നൽകാതെ ചെക്ക് ഔട്ട് ചെയ്ത് മുങ്ങുകയായിരുന്നു. റൂം നിരക്ക് തീരുമാനിക്കാൻ അധികാരമുള്ള ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രേം പ്രകാശിന് ഹോട്ടലിൽ കമ്പ്യൂട്ടർ സംവിധാനം ഉപയോഗിക്കാൻ കഴിയുമായിരുന്നു. ഇതിൽ എല്ലാ താമസക്കാരുടെയും കുടിശ്ശിക കണ്ടെത്താൻ സാധിക്കും. എന്നാൽ ഹോട്ടൽ മാനദണ്ഡങ്ങൾ ലംഘിച്ച് അങ്കുഷിന്റെ താമസം അനുവദിച്ചെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതിഥികളുടെയോ അല്ലെങ്കിൽ താമസമോ സന്ദർശനമോ രേഖപ്പെടുത്തുന്ന ഇൻ ഹൗസ് സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമം കാണിക്കാൻ അങ്കുഷ് ഇയാൾക്ക് പണം നൽകിയിട്ടുണ്ടാകും എന്നാണ് പോലീസ് നിഗമനം. പ്രതിയും ഹോട്ടൽ ജീവനക്കാരനും ചേർന്ന് ഒരു ക്രിമിനൽ ഗൂഢാലോചന നടത്തി ഹോട്ടലിൽ താമസിയ്‌ക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് എഫ്‌ഐആറിൽ സൂചിപ്പിച്ചിരിക്കുന്നത്. ഹോട്ടലിലെ സോഫ്റ്റ് വെയർ സിസ്റ്റത്തിൽ അങ്കുഷ് ദത്തയുടെ അക്കൗണ്ടിലെ എൻട്രികളിൽ വ്യാജ രേഖകൾ ഉൾപ്പെടുത്തുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.

2019 മെയ് 30-ന് ഒരു ദിവസത്തേക്കെന്ന് പറഞ്ഞാണ് അങ്കുഷ് ദത്ത ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. തൊട്ടടുത്ത ദിവസം താമസം ചെക്ക്ഔട്ട് ചെയ്യേണ്ടിയിരുന്നെങ്കിലും 2021 ജനുവരി 22 വരെ നീണ്ടു. ഒരു ഗസ്റ്റിന്റെ കുടിശ്ശിക 72 മണിക്കൂറിൽ അടയ്‌ക്കാതിരിക്കുകയാണെങ്കിൽ അവരുടെ കൂടുതൽ വിവരങ്ങൾക്കായി സിഇഒയുടെയും ഫിനാൻഷ്യൽ കൺട്രോളറുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ഹോട്ടൽ മാനദണ്ഡം. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു രേഖകളും അധികൃതർക്ക് ലഭിച്ചിട്ടില്ല. ക്രിമിനൽ കുറ്റകൃത്യങ്ങൾ, വിശ്വാസലംഘനം, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, അക്കൗണ്ടുകളിൽ കൃത്രിമം കാണിയ്‌ക്കൽ എന്നിവ അനുസരിച്ചാണ് നിയമ നടപടി സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Tags: five-star hotelIndia
ShareTweetSendShare

More News from this section

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies