മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി. സിനിമയിൽ ബോളിവുഡ് താരം കങ്കണയാണ് പ്രധാന വേഷത്തിലെത്തുന്നത് കൂടെ രാഘവ ലോറൻസും അഭിനയിക്കുന്നുണ്ട്. പി.വാസു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്മി മേനോൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എം.എം കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
മലയാള സിനിമയുടെ എവർഗ്രീൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ മണിച്ചിത്രത്താഴ് പല ഭാഷകളിലും റീമേക്ക് ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളിലെ റീമേക്കുകളും ശ്രദ്ധ നേടിയിരുന്നു. 2005 ൽ പുറത്തിറങ്ങിയ തമിഴ് റീമേക്കായ ചന്ദ്രമുഖിയിൽ രജനീകാന്ത്, ജ്യോതിക, പ്രഭു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നയൻതാര, വടിവേലു, നാസർ, വിനീത്, വിജയകുമാർ, മനോബാല തുടങ്ങിയ വൻ താര നിരയും ചിത്രത്തിൽ ഉണ്ടായിരുന്നു.
Comments