ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎയെന്ന് മോദി; ഭാരതത്തിൽ വിവേചനത്തിന് സ്ഥാനമില്ലെന്ന് മാദ്ധ്യമങ്ങൾക്ക് മറുപടി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎയെന്ന് മോദി; ഭാരതത്തിൽ വിവേചനത്തിന് സ്ഥാനമില്ലെന്ന് മാദ്ധ്യമങ്ങൾക്ക് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 12:27 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎൻഎ ജനാധിപത്യമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ജനാധിപത്യം ഇന്ത്യയുടെ വികാരമാണ്. ജനാധിപത്യ ഇന്ത്യയിൽ ജാതി, മത, വർണ, ലിംഗ വ്യത്യാസമില്ലെന്നും ഇന്ത്യയുടെ ആത്മാവും ശ്വാസവുമാണ് ജനാധിപത്യമെന്നും നരേന്ദ്രമോദി പറഞ്ഞു.

യാതൊരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ല, അതിനാലാണ് സബ്കാ സാത്ത് സബ്കാ വിശ്വാസ് സബ്കാ പ്രയാസ് എന്ന വീക്ഷണത്തിൽ ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ച് മാദ്ധ്യമങ്ങൾ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി.

ഇന്ത്യയും അമേരിക്കയും പരസ്പര ധാരണകളോടെ സമഗ്ര മേഖലകളിലും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ഇരുരാഷ്‌ട്രത്തലവന്മാരും അറിയിച്ചു. അമേരിക്ക-ഇന്ത്യ വാണിജ്യ ബന്ധം 191 ബില്യൺ ഡോളറിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ഇരട്ടിയായി. സാങ്കേതിക മേഖലകളിൽ ഒന്നിച്ച് പ്രവർത്തിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും ബൈഡനും മോദിയും അറിയിച്ചു.

പരിസ്ഥതി സംരക്ഷണത്തിന് ഇന്ത്യൻ സംസ്‌കാരത്തിൽ വലിയ സ്ഥാനമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന സ്ഥാനമുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിൽ ഭാരതം വിശ്വാസിക്കുന്നില്ല. ഇന്ത്യയുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ മാത്രമല്ല ലോകത്തെ സംരക്ഷിക്കാനും ഭാരതം പ്രവർത്തിക്കുന്നു. അതിനായി നിരവധി ആഗോള സംരഭങ്ങളാണ് ഇന്ത്യ സ്വീകരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പാരീസിൽ വച്ച് നടത്തിയ വാഗ്ദാനം പാലിച്ച ലോകത്തിലെ ഏക ജി20 രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

അഹമ്മദാബാദിലും ബെംഗളൂരുവിലും ആരംഭിക്കാനിരിക്കുന്ന പുതിയ അമേരിക്കൻ കോൺസുലേറ്റിനെ സ്വാഗതം ചെയ്യുകയാണെന്നും സമാനമായി സിയാറ്റിൽ മേഖലയിൽ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കുമെന്നും മോദി അറിയിച്ചു.

Tags: Narendra ModiModi Biden Press Meet
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies