പ്രാർത്ഥനകൾ വിഫലം; ടൈറ്റൻ പേടകത്തിൽ സഞ്ചരിച്ച അഞ്ച് യാത്രക്കാരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ്; മൃതദേഹങ്ങൾ കണ്ടെത്തുക ദുഷ്‌കരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രാർത്ഥനകൾ വിഫലം; ടൈറ്റൻ പേടകത്തിൽ സഞ്ചരിച്ച അഞ്ച് യാത്രക്കാരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ്; മൃതദേഹങ്ങൾ കണ്ടെത്തുക ദുഷ്‌കരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 07:28 am IST
FacebookTwitterWhatsAppTelegram

ടൊറന്റോ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള യാത്രയ്‌ക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ സമുദ്രപേടകം തകർന്നതായി സ്ഥിരീകരണം. യാത്രയിലുണ്ടായിരുന്ന കോടീശ്വരന്മാരായ അഞ്ച് യാത്രികരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. സമുദ്രത്തിനടിയിൽ രണ്ട് മൈൽ ആഴത്തിൽ നിന്നും ടൈറ്റന്റെ പിൻഭാഗത്തെ കവചം, ലാൻഡിംഗ് ഫ്രെയിം എന്നിവയുൾപ്പെടെ അഞ്ച് പ്രധാനഭാഗങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. ഹോറിസൺ ആർട്ടിക് എന്ന കപ്പലിലെ ആളില്ലാ ചെറു സമുദ്രവാഹനമാണ് ഇവയൊക്കെ കണ്ടെത്തിയത്. കടലിനടിയിലെ ശക്തമായ മർദ്ദത്തെ തുടർന്ന് ടൈറ്റൻ അകത്തേയ്‌ക്ക് പൊട്ടിയതാകാം എന്നാണ് നിഗമനം. എന്നാൽ ടൈറ്റൻ എപ്പോഴാണ് തകർന്നതെന്ന് വ്യക്തമല്ല. യാത്രികരുടെ മൃതദേഹങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് ടൈറ്റന്റെ ഭാഗങ്ങൾ കണ്ടൈത്തിയിരിക്കുന്നത്. യാത്രികരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ യുഎസും കാനഡയും വിമാനങ്ങൾ, കപ്പലുകൾ, വിവിധ ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടുകൂടി തിരച്ചിൽ തുടരാനാണ് തീരുമാനം. ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻഗേറ്റ് കമ്പനിയുടെ സിഇഒ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹർഡിംഗ്, ബ്രിട്ടീഷ് – പാകിസ്താനി കോടശ്വരൻ ഷെഹാസാദാ ദാവൂദ്, മകൻ സുലോമാൻ, ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെന്റി നാർജിയോലെറ്റ് എന്നിവരായിരുന്നു ടൈറ്റനിൽ ഉണ്ടായിരുന്നത്. പോൾ ആയിരുന്നു ടൈറ്റന്റെ പൈലറ്റ്. ഇവർ മരിച്ചതായി കണക്കാക്കുന്നുവെന്ന് കമ്പനിയും ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്‌ക്കാണ് ടൈറ്റനെ കാണാതാകുന്നത്. കടലിൽ ഇറക്കി ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ മാതൃകാകപ്പലായ പോളാർ പ്രിൻസുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.

ലോകചരിത്രത്തിലെ തന്നെ അസാധാരണമായ ഒരു തിരച്ചിലിനാണ് അറ്റ്‌ലാൻറിക് സമുദ്രം സാക്ഷ്യം വഹിക്കുന്നത്. 1912-ൽ 2200 യാത്രക്കാരുമായി അറ്റ്‌ലാന്റിക്് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ 1985 ലാണ് ഗവേഷകർ കണ്ടെത്തുന്നത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ആ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ് കാണാതായത്. ഒഷ്യൻ ഗേറ്റ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഈ ആഴക്കടൽ ടൂറിനായി ഒരാൾ നൽകേണ്ട ഫീസ് രണ്ട് കോടി രൂപയാണ്. എട്ട് മണിക്കൂർ സമയത്തിൽ കടനിലിനടിയിൽ പോയി ടൈറ്റാനിക് കണ്ട് തിരിച്ചു വരാം എന്നതാണ് യാത്ര. അങ്ങനെ പോയ പേടകമാണ് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞത്.

 

Tags: titanicTitanAtlantic oceanOcean gate
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies