ന്യൂഡൽഹി: ഫാൻസുകാർക്കുവേണ്ടിയുള്ള യുട്യൂബ് ചാനലുകൾ നിർത്തലാക്കാനൊരുങ്ങി യുട്യൂബ്. സിനിമാ താരങ്ങള്‍, ഗായകര്‍, സെലിബ്രിറ്റികള്‍ തുടങ്ങി ജനപ്രിയരായ ക്രിയേറ്റേഴ്സിനുവേണ്ടി വരെ ആരാധകർ നിർമ്മിച്ച ഫാൻ അക്കൗണ്ടുകൾ യുട്യൂബിലുണ്ട്. ഇത്തരത്തിലുള്ള അക്കൗണ്ടുകളെ ആൾമാറാട്ടമായി കണക്കാക്കി നടപടി എടുക്കാനാണ് യുട്യൂബിന്റെ തീരുമാനം.
ഫാന്‍ അക്കൗണ്ടുകള്‍ ആണെങ്കില്‍ അത് പേരില്‍ തന്നെ വ്യക്തമാക്കിയിരിക്കണം. യഥാര്‍ത്ഥ ക്രിയേറ്ററുമായോ, കലാകാരന്മാരുമായോ സെലിബ്രിറ്റികളുമായോ യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചിരിക്കണം. അല്ലാത്തപക്ഷം നടപടി സ്വീകരിക്കും. യഥാര്‍ത്ഥ വ്യക്തിയുടെ അല്ലെങ്കില്‍ ചാനലിന്റെ അതേ പേര്, അവതാര്‍ ചിത്രം, ബാനര്‍ എന്നിവയെല്ലാം ഉപയോഗിക്കുന്ന ചാനലുകളെയും തടയും.
നേരത്തെ ഫാന്‍ അക്കൗണ്ടുകളെ തടയാന്‍ യൂട്യൂബിന് പോളിസി വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഫാന്‍ പേജ് എന്ന പേരില്‍ ആള്‍മാറാട്ടവും യഥാര്‍ത്ഥ ക്രിയേറ്ററുടെ ഉള്ളടക്കങ്ങള്‍ വ്യാപകമായി റീ അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയതും നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് നീങ്ങുകയായിരുന്നു. അക്കൗണ്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക, കണ്ടന്റ് ക്രിയേറ്റര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്.
Comments