ചർമ്മത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ? അറിയാൻ ഇനി ആശുപത്രിയിലേക്ക് ഓടേണ്ട, കയ്യിലെ ഫോണെടുത്ത് നോക്കിയാൽ മതി. ചില മെഡിക്കൽ അവസ്ഥകളെ കുറിച്ച് അറിയാനും വിദഗ്ധ ചികിത്സ തേടാനും സഹായിക്കുന്ന പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ ലെൻസ്. ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഈ അപ്ഡേഷൻ ലഭ്യമാണ്. ത്വക്കിന് പ്രശ്നമുണ്ടെന്ന് സംശയം തോന്നിയാൽ ഗൂഗിൾ ലെൻസിൽ നോക്കിയാൽ ത്വക്ക് രോഗ വിദഗ്ധന്റെ സഹായമില്ലാതെ രോഗവിവരമറിയാം.
ചുണങ്ങുകൊണ്ടോ ഏതെങ്കിലും തരത്തിലുള്ള അലർജി കൊണ്ടോ ത്വക്കിന് പ്രശ്നമുണ്ടായെന്ന് സംശയമുണ്ടായെങ്കിൽ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് അവസ്ഥയെ തിരിച്ചറിയാൻ കഴിയും. സമാനമായ രൂപത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുന്ന ഗൂഗിൾ ലെൻസിലെ സാധാരണ ഇമേജ്-റെക്കഗ്നിഷൻ ഫീച്ചറിന് സമാനമാണ് സ്കിൻ കണ്ടീഷൻ ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിച്ച് ഗ്യാവറിിയൽ നിന്ന് ചിത്രം അപ്ലോഡ് ചെയ്ത് സെർച്ച് ചെയ്യാവുന്നതാണ്. ചിത്രം അപ്ലോഡ് ചെയ്ത ശേഷം മുകളിലേക്ക് സൈ്വപ്പ് ചെയ്യുന്നത് വഴി ത്വക്കിന്റെ അവസ്ഥകളുടെ ലിസ്റ്റ് ലഭ്യമാകും. കൂടാതെ സമാനമായ ചിത്രങ്ങളും സ്ക്രീനിലെത്തും. ഇതുപയോഗിച്ച് അവസ്ഥ മനസിലാക്കി വിദഗ്ധ സഹായം തേടാൻ എളുപ്പമാകും. മെഡിക്കൽ രോഗനിർണയത്തിന് പകരമായി ഈ ഫീച്ചർ ഉപയോഗിക്കാനാകില്ലെന്നും അടിസ്ഥാന ധാരണ നേടാനാണ് ഇത് സഹായിക്കുക.
ത്വക്കിന്റെ അവസ്ഥകളെ കുറിച്ചുള്ള ധാരണകൾ വെച്ചാണ് ഈ ഫീച്ചർ വികസിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. ചുണ്ടിലെ ബമ്പ്, നഖങ്ങളിലം വര, മുടികൊഴിച്ചിൽ പോലുള്ള മറ്റ് അവസ്ഥകൾ തിരിച്ചറിയാനും ഗൂഗിൾ ലെൻസ് സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. ഗണിത ഗൃഹപാഠം, ഉത്പന്നങ്ങൾ വാങ്ങാനും റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും ഉപയോക്താക്കളെ സഹായിക്കാൻ ഇതിന് കഴിയും.















