പഴങ്കഞ്ഞി അരുത്, ഉപ്പാകാം; മഴക്കാലത്ത് ആഹാരം കഴിക്കേണ്ടത് ഇങ്ങനെ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴങ്കഞ്ഞി അരുത്, ഉപ്പാകാം; മഴക്കാലത്ത് ആഹാരം കഴിക്കേണ്ടത് ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 09:05 pm IST
Facebook
Twitter
WhatsAppTelegram

വിശക്കുമ്പോൾ വയർ നിറയെ ആഹാരം കഴിക്കണമെന്നാണ് പൊതുവേ പറയുന്നത്. എന്ത് തരം ആഹാരമാണ് കഴിക്കുന്നതെന്നോ, ഏത് സമയത്താണോ കഴിക്കുന്നതെന്നോ ഒന്നും നോക്കാതെയാണ് നമ്മൾ വാരിവലിച്ച് കഴിക്കുക. എന്നാൽ ഓരോ കാലാവസ്ഥയിലും ഭക്ഷണത്തിന്റെ കാര്യത്തിൽ അൽപം നിയന്ത്രണം ആവശ്യമാണ്. വയറു നിറയാനായി എന്തെങ്കിലും കഴിച്ച് വിശപ്പ് അടക്കുകയല്ല വേണ്ടത്. മറിച്ച് ആരോഗ്യത്തിന് ഗുണകരമാകുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് നാം കഴിക്കേണ്ടത്. വയർ പൊട്ടുംവിധം ആഹാരം കഴിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും.

ആരോഗ്യത്തെ കാത്ത് പരിപാലിക്കാനാകണം ആഹാരം കഴിക്കാൻ. ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിനും മനസിനും അത് ഇണങ്ങണം. മഴക്കാലമായത് കൊണ്ട് തന്നെ ആരോഗ്യ, ഭക്ഷണ കാര്യത്തിലും നമ്മൾ ഏറെ ശ്രദ്ധ പുലർത്തണം. വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുന്നതാണ് ഉത്തമം. ഭക്ഷണക്രമം പാലിക്കേണ്ടതും അനിവാര്യമാണ്. ഓരോ ദിവസവും ഭക്ഷണം കഴിക്കുന്ന സമയം മാറുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് മഴക്കാലത്ത് കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരമമാകും.

ഭക്ഷണത്തിന് മുൻപ് അൽപം ഉപ്പും ഇഞ്ചിയും കഴിക്കുന്നത് ദഹനപ്രക്രിയയെ സുഖമമാക്കും. പലപ്പോഴും ആരോഗ്യത്തിന് വില്ലനാകുന്നത് ദഹന പ്രശ്‌നങ്ങളാണ്. ഇത് മറിക്കടക്കുന്നതിനാണ് ഉപ്പും ഇഞ്ചിയും സഹായിക്കുന്നത്. ഭക്ഷണത്തിന് ശേഷം നടക്കാതിരിക്കുന്നതും ദഹനപ്രക്രിയയെ പ്രതിസന്ധിയിലാക്കുന്നു. ആഹാരത്തിന് ശേഷം നടക്കുന്നത് വളരെ നല്ലതാണ്. ഇവയൊക്കെ ശ്രദ്ധിച്ചാൽ ആരോഗ്യത്തെ പരിപാലിക്കാനാകും.

മഴക്കാലമായാൽ ചിലർക്ക് വിശപ്പ് അധികമാവുകയും എന്നാൽ മറ്റ് ചിലർക്ക് വിശപ്പ് ഇല്ലായ്മയൊക്കെ അനുഭവപ്പെടുന്നു. ആരോഗ്യവിദഗ്ധരുടെ അഭിപ്രായപ്രകാരം മഴക്കാലത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് അറുതി വരുത്തും. അത്തരത്തിൽ ഒഴിവാക്കേണ്ട ഒന്നാണ് പഴങ്കഞ്ഞി. മഴയുള്ള സമയങ്ങളിൽ പഴകിയ ചോറ് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയുന്നതിനും നീർക്കെട്ട് പോലുള്ള രോഗങ്ങൾക്കും കാരണമാകും.

മഴ ആസ്വദിച്ച് വെറുവയറ്റിൽ കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കിൽ സൂക്ഷിക്കണം. അമിതമായി കാപ്പിയും ചായയും കുടിക്കുന്നത് ഒഴിവാക്കണം. കടുപ്പം കുറച്ച് മാത്രമാകണം ഇവ കുടിക്കാൻ. തലേ ദിവസം രാത്രിയുള്ള ഭക്ഷണം ചൂടാക്കി കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. എന്നാൽ അത് രോഗങ്ങൾ ക്ഷണിച്ച് വരുത്തലാണ് ഇളം ചൂടോടു കൂടി ഭക്ഷണം കഴിക്കുക.മസാലയുടെ ഉപയോഗവും കുറയ്‌ക്കേണ്ടതാണ്.മഴക്കാലത്ത് ദാഹം കുറവായിരിക്കും. എന്നാൽ ദിവസവും ആറ്-എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ.

മത്സ്യം, ഞണ്ട് തുടങ്ങിയവ കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. വയറിനുള്ളിൽ അണുബാധയുണ്ടാക്കാൻ കാരണമാകുന്നവയാണ് ഇവ. ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുന്ന ആഹാരങ്ങളാണ് ഇവ. ഇലക്കറികളെന്നാൽ തീർച്ചയായും കഴിക്കേണ്ട് ഒന്നാണെന്നാണ് നാം പറയുന്നത്. എന്നാൽ മഴക്കാലത്ത് ഇവ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. മഴക്കാലത്ത് പല ചെടികളിലും അതിന്റെ ഇലകളിലും തണ്ടിലും വിഷം ശേഖരിച്ച് വെക്കുന്നതിനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് മുരിങ്ങ പോലുള്ളവയിൽ. അതുകൊണ്ട് തന്നെ ഇത്തരം ഇലക്കറികൾ മഴക്കാലത്ത് ഒഴിവാക്കണം.

Tags: SaltGingerRainy Season
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies