തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിന്റെ ജാപ്പനീസ് ആരാധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘ആദിപുരുഷ്’ എന്ന സിനിമ കാണാൻ ജപ്പാനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയിരിക്കുകയാണ് പ്രഭാസിന്റെ ആരാധിക .
പ്രഭാസിന്റെ ഒരു ഫാൻ പേജിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് . ‘ നമ്മുടെ പ്രിയങ്കരനായ പ്രഭാസിന്റെ ജപ്പാനിൽ നിന്നുള്ള ഒരു കടുത്ത ആരാധിക ‘ആദിപുരുഷ്’ സിനിമ കാണാൻ ടോക്കിയോയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയി.‘ എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത് .ആദിപുരുഷിന്റെ ചിത്രം ആലേഖനം ചെയ്ത കാവിക്കൊടിയും ആരാധികയുടെ പക്കലുണ്ട് . വീഡിയോ നിമിഷങ്ങൾക്കകം വൈറലായി മാറി .
അതേസമയം, ആദിപുരുഷ് എന്ന ചിത്രം ജപ്പാനിൽ വലിയ ലെവലിൽ റിലീസ് ചെയ്യണമെന്ന് നിരവധി ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട് .ചിത്രം ഇതിനകം ഇന്ത്യ അടക്കം ആഗോള ബോക്സോഫീസില്‍ 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം.
Comments