തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാദ്ധ്യത. ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
മഴ മുന്നറിയിപ്പുള്ളതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴയിലും എറണാകുളത്തും തൃശൂരും കോഴിക്കോട്ടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 26-ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിൽ ഓറഞ്ച് അലർട്ടിന് സമാനമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്.
Comments