ഒരുകാലത്ത് തെന്നിന്ത്യയ്‌ക്കും ബോളിവുഡിലും തിളങ്ങിനിന്ന താരമാണ് സമീറ റെഡി. വിവാഹ ശേഷം അഭിനയത്തോട് വിടപറഞ്ഞതാരം ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. വിവാഹ ജീവിതത്തിലെ വിശേഷങ്ങളും പാരന്റിംഗിനെ കുറിച്ചും ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുമൊക്കെ നിരന്തരം വീഡിയോകൾ പങ്കുവെക്കാറുണ്ട് സമീറ. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ മകൾക്ക് ഉണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് താരം.
മകൾക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോൾ അവൾ കട്ടിലിൽ നിന്ന് വീണു. അന്ന് ഞാൻ ആകെ പേടിച്ചുപോയി. ആ കുഞ്ഞ് ജീവൻ നിലത്ത് വീഴാൻ കാരണം എന്റെ നോട്ടക്കുറവാണെന്ന് ഓർത്ത് അന്ന് രാത്രി മുഴുവൻ ഞാൻ കുറ്റബോധത്തിൽ കഴിഞ്ഞു. ഞാൻ ഒരു നല്ല അമ്മയല്ലല്ലോ എന്ന കുറ്റബോധത്തിൽ ഞാൻ ഒരുപാട് കരഞ്ഞു. അതേ സമയം തന്റെ ഭാഗത്തെ തെറ്റാണെന്ന് കരുതി മൂത്ത മകനും കരയുന്നു. ആകെ പൊട്ടിക്കരച്ചിൽ. അന്ന് പുലർച്ചെ മൂന്ന് മണിക്ക് ഞാൻ ഡോക്ടറെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. കുഞ്ഞിന്റെ ഏതു ഭാഗം ഇടിച്ചിട്ടാണ് കരയുന്നത് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന് ജീവിതകാലം മുഴുവൻ പ്രശ്നമാകുന്ന എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ കരുതി. ആകെ പേടിച്ചാണ് അന്ന് രാത്രി കഴിച്ചു കൂട്ടിയത് എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
പേരന്റിംഗ് എന്നത് വളരെ കുഴപ്പം പിടിച്ച ഒന്നാണ്. എന്തുചെയ്താലും അത് ശരിയാണോ എന്ന് ഇപ്പോഴും തോന്നാറുണ്ട്. പിന്നെ ഒരു കുഞ്ഞിനെ നോക്കുക എന്നത് അത്ര എളുപ്പമല്ല, മുലപ്പാലിന് വേണ്ടി, സ്വന്തം ജീവൻ നിലനിർത്തുന്നതിന് വേണ്ടി നമ്മളെ ആശ്രയിക്കുകയാണ് കുഞ്ഞ്. പാരന്റിംഗിനെ കുറിച്ച് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.















