ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും , കേന്ദ്ര ഭരണ പ്രദേശങ്ങളിലും തിരുപ്പതി ക്ഷേത്രം ; തീരുമാനവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും , കേന്ദ്ര ഭരണ പ്രദേശങ്ങളിലും തിരുപ്പതി ക്ഷേത്രം ; തീരുമാനവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 04:31 pm IST
Facebook
Twitter
WhatsAppTelegram

തിരുമല : ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തിരുപ്പതി ക്ഷേത്രം സ്ഥാപിക്കാനുള്ള തീരുമാനവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം . ജമ്മു കശ്മീരിൽ തിരുമല തിരുപ്പതി ദേവസ്ഥാനം നിർമ്മിച്ച തിരുപ്പതി ബാലാജി ക്ഷേത്രം അടുത്തിടെയാണ് ഭക്തർക്കായി തുറന്ന് നൽകിയത് . ഇത് കൂടാതെ മഹാരാഷ്‌ട്രയിലെ നവി മുംബൈ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും തിരുപ്പതി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

തിരുമല തിരുപ്പതി ദേവസ്ഥാനം സ്ഥാപിതമായത് 1933ലാണ്. തിരുമലയിലെ തിരുപ്പതി ബാലാജി ക്ഷേത്രം, തിരുച്ചിനൂരിലെ ശ്രീ പദ്മാവതി അമ്മവാരി ക്ഷേത്രം, തിരുപ്പതിയിലെ ശ്രീ ഗോവിന്ദരാജ ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന മൂന്ന് ക്ഷേത്രങ്ങളുടെ ഭരണം മാത്രമാണ് അന്ന് ഈ ട്രസ്റ്റ് നോക്കിയിരുന്നത്. എന്നാൽ ഇപ്പോൾ രാജ്യത്തുടനീളം തിരുപ്പതിയുടെ 58 ക്ഷേത്രങ്ങളുണ്ട്, അവയുടെ നടത്തിപ്പ് ഈ ട്രസ്റ്റാണ് നോക്കുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണ് ഈ ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്.

ടിടിഡി ആദ്യം ക്ഷേത്രങ്ങൾ പണിയാനും ഏറ്റെടുക്കാനും തുടങ്ങിയത് ആന്ധ്രാപ്രദേശിലാണ്. ഈ പ്രദേശത്തിന് പുറത്ത് ട്രസ്റ്റ് കൈകാര്യം ചെയ്ത ആദ്യത്തെ ക്ഷേത്രം ഉത്തരാഖണ്ഡിലെ ബാലാജി ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിന്റെ ഭരണം 1969-ൽ ടിടിഡി ഏറ്റെടുത്തു. അതിനുശേഷം, 2019-ൽ കന്യാകുമാരിയിൽ വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

ഈ ട്രസ്റ്റ് ഇപ്പോൾ മൂന്ന് ക്ഷേത്രങ്ങൾ കൂടി നിർമ്മിക്കുന്നത് പരിഗണിക്കുന്നു. ഇതിലൊന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലും രണ്ടാമത്തേത് ഛത്തീസ്ഗഡിലെ റായ്പൂരിലും മൂന്നാമത്തേത് ബിഹാറിലുമാണ്. ബിഹാറിലെ ഏത് സ്ഥലത്താണ് ബാലാജിയുടെ ക്ഷേത്രം നിർമ്മിക്കുകയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത് സംബന്ധിച്ച് നിതീഷ് കുമാർ സർക്കാരുമായി ആദ്യഘട്ട ചർച്ച നടന്നുവരികയാണ്.

നവി മുംബൈയിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം അടുത്തിടെ ടിടിഡി നടത്തി. ഇതിനായി 600 കോടി രൂപ വിലമതിക്കുന്ന 10 ഏക്കർ സ്ഥലം മഹാരാഷ്‌ട്ര സർക്കാർ നഗരത്തിന്റെ പ്രധാന പ്രദേശത്ത് അനുവദിച്ചു. 70 കോടിയോളം രൂപയാണ് ഇതിന്റെ നിർമാണത്തിനായി ടിടിഡി ചെലവഴിക്കുന്നത്.

ജമ്മുവിൽ നിർമ്മിച്ച ക്ഷേത്രം ആന്ധ്രാപ്രദേശിന് പുറത്ത് രാജ്യത്തെ ആറാമത്തെ ബാലാജി ക്ഷേത്രമാണ്. നേരത്തെ തിരുപ്പതി തിരുമല ദേവസ്ഥാനങ്ങൾ ഹൈദരാബാദ്, ചെന്നൈ, കന്യാകുമാരി, ഡൽഹി, ഭുവനേശ്വർ എന്നിവിടങ്ങളിൽ ബാലാജി ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. തിരുമലയിലെ ബാലാജി ക്ഷേത്രത്തിൽ പിന്തുടരുന്ന അതേ ആചാരങ്ങൾ ഈ ക്ഷേത്രങ്ങളിലും പിന്തുടരും.

Tags: tirupathibalaji temple
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies