എറണാകുളം: കളമശേരിയിൽ ലഹരിമരുന്നുമായി സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ബംഗാൾ ജയ്പാൽഗുരി, പഞ്ച്കോളാഗുരി സ്വദേശി പരിമൾ സിൻഹയാണ് കളമശേരി പോലീസിന്റെ പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന സ്കൂളിലെ മുറിയിൽ നിന്നുമാണ് 1.4 കിലോഗ്രാം കഞ്ചാവും 4 ഗ്രാം ഹെറോയിനും കണ്ടെടുത്തത്.
രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് രാവിലെ മുതൽ കൊച്ചിയുടെ വിവിധ സ്റ്റേഷൻ പരിധികളിലായി പോലീസ് സംഘം രഹസ്യ പരിശോധനകൾ നടത്തി വരികയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരൻ ഐപിഎസിന്റെ നിർദ്ദേശാനുസരണം കളമശേരി ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അതേസമയം കഴിഞ്ഞ ദിവസം 35 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ ആലുവ ബസ് സ്റ്റാൻഡിൽ നിന്നും അറസ്റ്റിലായി. ആലുവാ സ്വദേശികളായ അബു താഹിർ, നാസിഫ് നാസർ എന്നിവരാണ് പിടിയിലായത്.
Comments