ഞാൻ പരിചയപ്പെട്ടതിൽ വച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ; നമ്മുടെ ചേട്ടനെപ്പോലെ തോന്നും, വിവാഹത്തിന് വസ്ത്രം വാങ്ങി തന്നതും അദ്ദേഹമായിരുന്നു: ബിജു മേനോൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞാൻ പരിചയപ്പെട്ടതിൽ വച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ; നമ്മുടെ ചേട്ടനെപ്പോലെ തോന്നും, വിവാഹത്തിന് വസ്ത്രം വാങ്ങി തന്നതും അദ്ദേഹമായിരുന്നു: ബിജു മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 01:01 pm IST
Facebook
Twitter
WhatsAppTelegram

മിനിസ്‌ക്രീനിൽ നിന്ന് സിനിമയിലേക്കെത്തി മലയാളി മനസ് കീഴടക്കിയ അപൂർവ്വം താരങ്ങളിൽ ഒരാളാണ് ബിജു മേനോൻ. നായകനോ, ക്യാരക്ടർ റോളോ, കോമഡിയോ, വില്ലത്തരമോ സെന്റിമെൻസോ,ഹീറോയിസമോ ഏതുമാകട്ടെ, കഥാപാത്രം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ്. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് ബിജു മേനോൻ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

തുടക്കകാലത്ത് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാൻ ബിജു മേനോന് കഴിഞ്ഞിരുന്നു. താരജാഡകളില്ലാത്ത മലയാളികളുടെ ഇഷ്ടതാരം സുരേഷ് ഗോപിയ്‌ക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച് സ്‌ക്രീനിലെത്തിയപ്പോഴെല്ലാം ഇരുകയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. സുരേഷ് ഗോപി നായക വേഷത്തിൽ തിളങ്ങിയ മിക്ക സിനിമകളിലും സെക്കണ്ട് ഹീറോയായി ബിജു മേനോനും തിളങ്ങിയിട്ടുണ്ട്. കളിയാട്ടം, ഹൈവേ, പത്രം, ചിന്താമണി കൊലക്കേസ്, മിലേനിയം സ്റ്റാർസ്, എഫ്ഐആർ എന്നിവയെല്ലാം ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളാണ്. സിനിമയ്‌ക്ക് പുറമേയും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. വർഷങ്ങൾക്കിപ്പുറവും ഈ സൗഹൃദം ഇന്നും ഇവർ സൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയെക്കുറിച്ച് മുൻപൊരിക്കൽ ബിജു മേനോൻ പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ശ്രദ്ധേയമാകുന്നത്.

താരത്തിന്റെ വാക്കുകൾ…

സിനിമകളിൽ ഒന്നിച്ചഭിനയിച്ച് തുടങ്ങിയപ്പോൾ മുതലുള്ള സൗഹൃദമാണ് സുരേഷ് ഗോപിയുമായിട്ടുള്ളത്. എനിക്ക് ഒരു ചേട്ടനെ പോലെയാണ്. വിവാഹ വസ്ത്രം എടുത്ത് തന്നത് പോലും അദ്ദേഹമായിരുന്നു.ബ്രേക്ക് ടൈമിൽ എന്നെ സുരേഷേട്ടൻ വിളിച്ചു. എന്താ മാറിയിരിക്കുന്നേ എന്ന് ചോദിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്ക് എന്നൊക്കെ പറഞ്ഞു. അവിടുന്നങ്ങോട്ട് സുരേഷേട്ടന്റെ സിനിമകൾ ഒരുപാട് ചെയ്യാനുള്ള അവസരങ്ങൾ വന്നു. അതുപോലെ അടുപ്പം കൂടുകയും ചെയ്തു. പേഴ്സണൽ കാര്യങ്ങളൊക്കെ സംസാരിക്കും. എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്, നമ്മുടെ ഒരു ചേട്ടനെപ്പോലെ ഫീൽ ചെയ്യും. എല്ലാ കാര്യങ്ങളും അദ്ദേഹം വളരെ ഓപ്പൺ ആയിട്ടാണ് സംസാരിക്കുന്നത്. പറയുന്ന കാര്യങ്ങളെല്ലാം വളരെ ജനുവിനായിട്ടാണ് പറഞ്ഞു തരുന്നത്. ഞാൻ പരിചയപ്പെട്ടതിൽ വച്ച് വളരെ മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ. എന്റെ കല്യാണത്തിന്റെ കാര്യത്തിലാണെങ്കിലും, എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നതും സുരേഷേട്ടനാണ്’

ഇപ്പോഴിതാ ഒരു ഇടവേളയ്‌ക്ക് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും വീണ്ടും ഒരുമിക്കുകയാണ്. നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗരുഡൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുക. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസറും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.

Tags: Suresh Gopibiju menon
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies