ലണ്ടന്‍: സച്ചിന്‍ തെണ്ടുല്‍ക്കർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധാകർക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും ലണ്ടനില്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് സച്ചിന്‍ തെണ്ടുല്‍ക്കർ പങ്കുവെച്ച ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറിയത്.

അപ്രതീക്ഷിതമായി മറ്റൊരു ഗോള്‍ഫറെ കണ്ടുമുട്ടി എന്ന നര്‍മത്തില്‍ പൊതിഞ്ഞ തലക്കെട്ടിലൂടെയാണ് സച്ചിന്‍ ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ക്രിക്കറ്റില്‍ ഒരേ സമയം കളിച്ച് ഇതിഹാസങ്ങളായി മാറിയവരാണ് സച്ചിനും ലാറയും. ഇരുവർക്കും നിരവധി ആരാധകരാണുള്ളത്.
ഇരുവരും വിരമിച്ചെങ്കിലും ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ ഇരുവരും കളിക്കാറുമുണ്ട്. ഇന്ത്യയെ സച്ചിനും വിന്‍ഡീസിനെ ലാറയുമാണ് നയിക്കുന്നത്.















