തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കി തുടങ്ങി; നടപടി ജനം ടിവി വാർത്തയെത്തുടർന്ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കി തുടങ്ങി; നടപടി ജനം ടിവി വാർത്തയെത്തുടർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 11:51 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏറെ പരാതികൾ ഉയർന്ന തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ ഒടുവിൽ നീക്കി തുടങ്ങി. ജനം ടിവി വാർത്തയെത്തുടർന്നാണ് നടപടി. വാർത്ത സംപ്രേക്ഷണം ചെയ്ത ശേഷം കളക്ടർ അടക്കമുള്ളവർ സ്ഥലം സന്ദർശിക്കുകയും അടിയന്തിരമായി തോട് വൃത്തിയാക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ ഏറ്റവുമധികം മാലിന്യം തള്ളുന്ന ആമയിഴഞ്ചാൻ തോടിന്റെ നവീകരണം എന്നത് പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു.

പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പ്രഹസനമാക്കിയ സർക്കാർ നടപടി ചൂണ്ടിക്കാട്ടി ജനം ടിവി നൽകിയ വാർത്തയെ തുടർന്നാണ് നടപടി. ഫണ്ടില്ലെന്ന കാരണം പറഞ്ഞായിരുന്നു മേജർ ഇറിഗേഷൻ വകുപ്പ് ശുചീകരണം നടത്താതിരുന്നത്.

എന്നാൽ പ്രദേശവാസികൾക്ക് ത്വക്ക് രോഗങ്ങൾ പിടിപെടുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ തനത് ഫണ്ട് ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യാൻ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു. തോട് നവീകരിക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഇപ്പോഴും തോട്ടിൽ മാലിന്യ നിക്ഷേപം രൂക്ഷമാണ്. ജലവിഭവ വകുപ്പ് സമർപ്പിച്ച 25 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും പുനർനിർമ്മാണ പ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടത്തിൽ ഒതുങ്ങി.

തോടിന്റെ നവീകരണം തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിഹാരം കൂടിയാണ്. മാലിന്യ നിക്ഷേപം കാരണം ത്വക്ക് രോഗങ്ങളും പിടിപ്പെടുന്നതായി സമീപവാസികൾ പറയുന്നു. സംസ്ഥാന ജല വിഭവ വകുപ്പിന്റെ ഒബ്‌സർവേറ്റർ ഹില്ലിൽ നിന്നാരംഭിച്ച് കണ്ണമൂല വഴി ആക്കുളം കായലിൽ ചേരുന്ന തോടിന്റെ നീളം 12 കി.മീറ്ററാണ്. കോർപ്പറേഷനിലൂടെ ഒഴുകുന്ന തോടുകളും വന്നുചേരുന്നതും ആമയിഴഞ്ചാൻ തോട്ടിൽ തന്നെയാണ്. ഒരുവശത്ത് ശുചീകരണം പ്രഹസനമായി നടക്കുമ്പോൾ മറുവശത്ത് തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നതും വർദ്ധിക്കുകയാണ്.

Tags: Janam TV Impact
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies