ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസും മറ്റ് രണ്ട് മുതിർന്ന ജഡ്ജിമാരും തിങ്കളാഴ്ച മുതൽ പരിഗണിക്കുന്ന പൊതുതാൽപര്യ ഹർജിയുടെ പുതിയ പട്ടിക പുറത്ത് വിട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചുകളാണ് പൊതുതാൽപര്യ ഹർജികൾ പരിഗണിക്കുക.
സുപ്രീം കോടതി രജിസ്ട്രിയുടെ അടിസ്ഥാനത്തിൽ, ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് പ്രകാരം വിജ്ഞാപനം ചെയ്ത പുതിയ കേസുകൾക്കായുള്ള ജോലിയുടെ പട്ടിക ജൂലൈ മൂന്ന് മുതൽ പ്രാബല്യത്തിൽ വരും. സാമൂഹ്യനീതി വിഷയങ്ങൾ, കത്ത് മുഖാന്തരമുള്ള ഹർജികൾ, ഭരണഘടനാ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മറ്റ് വിഷയങ്ങളുടെ ഉൾപ്പടെയുള്ള കേസുകളും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കൈകാര്യം ചെയ്യും.
ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹേബിയസ് കോർപ്പസ് ഹർജികൾ പരിഗണിക്കുക. ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ചായിരിക്കും തിരഞ്ഞെടുപ്പ് കാര്യങ്ങൾ പരിഗണിക്കുക.
Comments