ചരിത്ര പ്രസിദ്ധമായ അമർനാഥ് തീർത്ഥയാത്രയ്‌ക്ക് തുടക്കമായി. തീർത്ഥാടകരുടെ ആദ്യ ബാച്ച് ഗന്ദർബാലിലെ ബാൽട്ടൽ ബേസ് ക്യാമ്പിൽ നിന്ന് അമർനാഥ് ഗുഹയിലേക്ക് യാത്ര ആരംഭിച്ചു. വിജയകരമായ യാത്ര ആശംസിക്കുന്നതായി ഗന്ദർബാൽ ഡെപ്യൂട്ടി കമ്മീഷണർ ശ്യാംബീർ അറിയിച്ചു. തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്‌ട്രേഷൻ ഇപ്പോഴും തുടരുകയാണെന്നും സഹായങ്ങൾ നൽകുന്നതിനായി സന്നദ്ധപ്രവർത്തകർ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://twitter.com/ANI/status/1674955861733822467?s=20
62 ദിവസം നീണ്ട് നിൽക്കുന്ന തീർത്ഥയാത്രയാണ് അമർനാഥ് തീർത്ഥയാത്ര. ഈ വർഷം ജൂലൈ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31-നാണ് അവസാനിക്കുക. തെക്കൻ കശ്മീരിലെ ഹിമാലയൻ മലനിരകളിലൂടെയാണ് തീർത്ഥാടനം നടക്കുന്നത്. ശ്രാവണ മാസത്തിലാണ് തീർത്ഥാടനം നടത്തുന്നത്. ഈ സമയത്ത് അമർനാഥ് ഗുഹയിൽ പ്രത്യക്ഷപ്പെടുന്ന സ്വയംഭു ശിവലിംഗം കണ്ട് ദർശനം നടത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടുകയാണ് ഓരോ തീർത്ഥാടകനും.
https://twitter.com/ANI/status/1674955298036154369?s=20
രണ്ട് റൂട്ടുകളിലൂടെയാണ് തീർത്ഥാടകർ് അമർനാഥ് ഗുഹയിലെത്തുക.ഹഹൽഗാമിനിന്നാരംഭിക്കുന്ന 48 കിലോമീറ്റർ ദൈർഘ്യമുള്ള നുവാൻ റൂട്ടും, ഗണ്ഡേർബാലിൽ നിന്നാരംഭിക്കുന്ന 14 കിലോമീറ്റർ ദൂരമുള്ള ബാലതാർ റൂട്ടുമാണ് തീർത്ഥാടനപാതകൾ. ലഭ്യമായ രണ്ട് റൂട്ടിലും പ്രതിദിനം 7,500 പേർക്ക് യാത്ര നടത്താവുന്നതാണ്.















