അബ്ധി താഡനം: ഹാലാസ്യ മാഹാത്മ്യം -13
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

അബ്ധി താഡനം: ഹാലാസ്യ മാഹാത്മ്യം -13

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 12:30 pm IST
FacebookTwitterWhatsAppTelegram

കാലകാലനായ ശ്രീപരമേശ്വരന്‍ ശക്തിയോടൊപ്പം മൂലലിംഗത്തില്‍ മറഞ്ഞതിനു ശേഷം ഉഗ്രപാണ്ഡ്യന്‍ പാണ്ഡ്യരാജാവായി ഭരണം നടത്തിതുടങ്ങി. ‘നൃപതിഃ’ എന്നും ‘രാജാവ്’ എന്നും ഉള്ള വിശേഷണങ്ങള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ടായിരുന്നു ഉഗ്രന്റെ ഭരണം. (നരന്മാരെ രക്ഷിക്കുന്നതുകൊണ്ട് ‘ നൃപതിഃ’ എന്നും രഞ്ജിപ്പിക്കുന്നതു കൊണ്ട് ‘രാജാവ്’ എന്നും ഭരണാധികാരികളെ പറയുന്നു). അഹ്‌ഹേഹത്തിന്റെ ഭരണകാലത്ത് രാജ്യം ഐശ്വര്യ സമ്പന്നമായി. ഈ ഐശ്വര്യ വര്‍ദ്ധനവ് ദേവാധിപതിയായ ഇന്ദ്രന് ഇഷ്ടമായില്ല. തന്നേക്കാള്‍ വലിയ സമ്പത്തോടുകൂടി, സത്കര്‍മ്മങ്ങള്‍ ചെയ്യ്ത് രാജ്യപരിപാലനം നടത്തുന്ന ഉഗ്രനോട് ഭയം, കോപം, അസൂയ എന്നീ ദുര്‍വികാരങ്ങള്‍ ഇന്ദ്രന് ഉണ്ടായി. പ്രതിദിനം ഐശ്വര്യം വര്‍ദ്ധിക്കുകയും നല്ലരീതിയില്‍ പ്രജാപരിപാലനം നടത്തുകയും ചെയ്യുന്ന ഉഗ്രന് മാനഹാനി വരുത്തണമെന്ന് ഇന്ദ്രന്‍ നിശ്ചയിച്ചു. അതിനുവേണ്ടി ദേവരാജന്‍ സമുദ്രത്തിനോട് സഹായം അഭ്യര്‍ത്ഥിച്ചു. മധുരയില്‍ ഉയര്‍ന്ന തിരമാലകള്‍ പ്രവേശിപ്പിച്ച് നാശനഷ്ടം വരുത്തുവാന്‍ ദേവാധിപതി സമുദ്രത്തിനോട് ആവശ്യപ്പെട്ടു. മധുരയിലെ മൂലലിംഗത്തിന്റ സ്മരണ നഷ്ടപ്പെട്ടതുകൊണ്ട് സമുദ്രം ഇന്ദ്രന്റെ ആജ്ഞ പ്രാവര്‍ത്തികമാക്കുവാന്‍ തുടങ്ങി. അര്‍ദ്ധരാത്രിയില്‍ മധുരയില്‍ മുഴുവന്‍ ജലം വ്യാപിപ്പിച്ചു. പര്‍വ്വതതുല്യങ്ങളായ തിരമാലകളും അവയുടെ ഭയാനകമായ ശബ്ദവും കേട്ടപ്പോള്‍ മധുരവാസികള്‍ നിദ്രയില്‍ നിന്നുണര്‍ന്നു. അവര്‍ ഭയന്ന് പലയിടങ്ങളിലേക്കും ഓടാന്‍ തുടങ്ങി.

മധുരയിലെ ഈ ഭീകരാവസ്ഥ ഗാഢനിദ്രയില്‍ ആയിരുന്ന ഉഗ്രപാണ്ഡ്യ രാജാവ് അറിഞ്ഞില്ല. എന്നാല്‍ സര്‍വ്വജ്ഞനായ സുന്ദരേശരഭഗവാന് മധുരയിലെ അവസ്ഥ മനസ്സിലായി. ഭഗവാന്‍ ഉറങ്ങുന്ന ഉഗ്രന് സ്വപ്‌ന ദര്‍ശനം നല്‍കി. മധുരാപുരിയില്‍ മുഴുവനും സമുദ്രജലം വ്യാപിച്ചിരിക്കുന്നുവെന്നും വേഗം പ്രജകളെ രക്ഷിക്കണമെന്നും ഭഗവാന്‍ സ്വപ്‌നത്തില്‍ കൂടി രാജാവിനെ അറിയിച്ചു. രക്ഷിക്കുവാനുള്ള ഉപായവും നിര്‍ദ്ദേശിച്ചു.
‘പണ്ട് ഞാന്‍ തന്ന മൂന്ന് ആയുധങ്ങളില്‍ ഒന്നായ ശക്തി(വേല്‍) കൈയിലെടുത്ത് സമുദ്രത്തില്‍ എറിയണം. അപ്പോള്‍ സമുദ്ര ജലം നിര്‍വീ ര്യമാകും. അതോടുകൂടി ജനങ്ങള്‍ക്ക് സുഖമായ അവസ്ഥ ഉണ്ടാക്കുവാന്‍ സാധിക്കും. വേഗം തന്നെ ഇത് ചെയ്യ്തില്ലെങ്കില്‍ മധുരാപുരി മുഴുവന്‍ നശിക്കും’. ഇത്രയും അരുളിയതിനു ശേഷം ഉഗ്രന്റെ നെറ്റിയില്‍ ഭസ്മലേപനം ചെയ്്ത് തട്ടിയുണര്‍ത്തി. അതിനുശേഷം ഭഗവാന്‍ മറഞ്ഞു.

ഉഗ്രപണ്ഡ്യന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് മന്ത്രിമാരെ സ്വപ്‌നവൃത്താന്തം അറിയിച്ചു. രാജാവ് സ്വപ്‌നദര്‍ശനവും ഭഗവാന്റെ ആജ്ഞയും ചിന്തിച്ചുകൊണ്ട് സമുദ്രത്തെ നിര്‍ഭയനായി നോക്കിനിന്നു. അപ്പോള്‍ ഭഗവാന്‍ വീണ്ടും സിദ്ധന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. കാരുണ്യപൂര്‍ണമായ കടാക്ഷം കൊണ്ട് ശക്തിയെ (വേല്‍) എറിയുവാനുള്ള സൂചന നല്‍കി. പെട്ടെന്ന് രാജാവ് ശക്തിയെ സമുദ്രത്തിലേക്ക് എറിഞ്ഞു. ആ ശക്തിയുടെ താഡനം ഏറ്റപ്പോള്‍ സമുദ്രത്തിന്റെ ശക്തി ശമിച്ചു. ജലം വറ്റി.
പുത്രനായ ഉഗ്രനെ വീണ്ടും വരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. സര്‍വ്വരുടെയും മുന്നില്‍ വെച്ച് ജ്യോതിരൂപം സ്വീകരിച്ച് ആകാശമാര്‍ഗ്ഗത്തിലൂടെ മൂലലിംഗത്തില്‍ ലയിച്ചു. അപ്പോള്‍ രാജാവ് മന്ത്രിമാരോടൊപ്പം സുന്ദരേശലിംഗ സമീപം എത്തുകയും സ്തുതിക്കുകയും പ്രണമിക്കുകയും ചെയ്യ്തു.

ഈ ലീലയുടെ ശ്രവണവും പാരായണവും ഇഹലോക സുഖവും പരലോക സുഖവും നല്‍കുമെന്നാണ് ഫലശ്രുതി.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/

അടുത്ത ഹാലാസ്യ ലീല 14:– ദേവേന്ദ്രമൗലിഭഞ്ജനം
അവലംബം: ശ്രീവേദവ്യാസമഹര്‍ഷി രചിച്ച സ്‌കന്ദ പുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ചാത്തുകുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്.

കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ),എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: Halasya MahatmyamSUB
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies