ചണ്ഡീഗഢ്: ഇന്ത്യൻ ആർമിയുടെ വെസ്റ്റേൺ കമാൻഡിന്റെ കമാൻഡിംഗ്-ഇൻ-ചീഫ് ജനറൽ ഓഫീസറായി ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കട്യാർ ചുമതലയേറ്റു. ഇതിന് മുമ്പ് ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് സൈനീക ആസ്ഥാനത്ത് സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ടോളം സൈന്യത്തിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ലെഫ്റ്റനന്റ് ജനറലിന്റെ നവ്. കെ. ഖണ്ഡൂരിയുടെ പിൻഗാമിയായായാണ് ലെഫ്റ്റനന്റ് ജനറൽ കട്യാർ എത്തുന്നത്.
എൻഡിഎ ഖഡക്വാസ്ലയിലെയും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെയും പൂർവ്വ വിദ്യാർത്ഥിയായ ലെഫ്റ്റനന്റ് ജനറൽ കട്യാർ 1986 ജൂണിൽ രജപുത്ര റെജിമെന്റിന്റെ 23-ആം ബറ്റാലിയനിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ് (ഡിഎസ്എസ്സി), നാഷണൽ ഡിഫൻസ് കോളേജ് (എൻഡിസി) എന്നിടങ്ങളിൽ നിന്നും അദ്ദേഹം ബിരുദം നേടിയിട്ടുണ്ട്. യുഎസ്എയിലെ നാഷണൽ വാർ കോളേജിലെ വിശിഷ്ട ബിരുദധാരിയാണ് അദ്ദേഹം. രജപുത്ര റജിമെന്റ് കേണലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
15, 16 കോർപ്സിലെ നിയന്ത്രണരേഖ, 3, 14, 33 കോർപ്സിലെ യഥാർത്ഥ നിയന്ത്രണരേഖ, സിയാച്ചിൻ ഗ്ലേസിയർ തുടങ്ങി വിവിധ പ്രവർത്തന മേഖലകളിൽ ലെഫ്റ്റനന്റ് ജനറൽ കട്യാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021-ൽ വിശിഷ്ട സേവനത്തിനുള്ള അതി വിശിഷ്ട സേവാ മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Comments