കണ്ണൂർ: സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലേറ്റുമുട്ടി. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. കൊലക്കേസ് പ്രതി സഹതടവുകാരനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
മലപ്പുറം തിരൂർ സ്വദേശിയായ നൗഫലിനാണ് കുത്തേറ്റത്. കത്തി കുത്ത് കേസിലെ പ്രതി അൽത്താഫിനെതിരെയാണ് പോലിസ് കേസെടുത്തത്. കണ്ണൂർ കണിച്ചാറിലെ ലോറി ഡ്രൈവറായിരുന്ന ജിന്റോയെ കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ കവാടത്തിന് മുൻപിൽ വെച്ചാണ് അൽത്താഫ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം കൊലയിൽ കലാശിക്കുകയായിരുന്നു.















